ഭര്‍ത്താവിന്റെ വീട്ടില്‍ 22കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം. ഭര്‍ത്താവിന്റെ വീട്ടില്‍ 22കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പനവൂര്‍ സ്വദേശി ശരതാണ് അറസ്റ്റിലായത്. യുവതിയുടെ മരണത്തിന് കാരണം സ്ത്രീധന പീഡനമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ശരത്തിനെ അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാവിലെ ശരത്തിന്റെ ഭാര്യ അഭിരാമിയെ വീടിന് പുറത്തെ ഗോവണിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും വിവാഹം കഴിച്ചത് രണ്ടര വര്‍ഷം മുമ്പാണ്. അഭിരാമിയുടെ കല്യാണ നിശ്ചയം കഴിഞ്ഞ ഉടന്‍ തന്നെ ശരത്ത് വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. പിന്നീത് സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം മര്‍ദിക്കുന്നത് പതിവായിരുന്നെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

അതേസമയം ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതോടെ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.