സംസ്ഥാനങ്ങൾക്ക് നികുതി വിഹിതം അനുവദിച്ച് കേന്ദ്രം, കേരളത്തിന് ലഭിക്കുക 2277 കോടി

ന്യൂഡല്‍ഹി. കേന്ദ്രത്തില്‍ നിന്നും കേരളത്തിന് 2277 കോടി രൂപ ലഭിക്കുന്നു. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തിന്റെ മൂന്നാംഗഡുവായ 1.18 ലക്ഷം കോടി രൂപ അനുവദിച്ചതോടെയാണ് കേരളത്തിന് 2277 കോടതി ലഭിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിലെ നികുതി വിഹിത ഇനത്തിന്റെ മൂന്നാം ഗഡുവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ജൂണ്‍ മാസത്തില്‍ നല്‍കേണ്ട വിഹിതത്തിനൊപ്പം അടുത്ത തവണത്തെ വിഹിതം കൂടി നല്‍കിയിട്ടുണ്ട്.

സാധാരണ പ്രതിമാസ വിഹിതം 59140 കോടിയാണ്. ഇതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് വികസന പദ്ധതികള്‍ നടപ്പാക്കുവാന്‍ ഈ തുക ഉപയോഗിക്കാം എന്ന് കേന്ദ്ര ധനമന്ത്രാലയും വ്യക്തമാക്കി. എല്ലാ സാമ്പത്തിക വര്‍ഷവും 14 തുല്യ ഗഡുക്കളായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ നികുതി നല്‍കുന്നത്.

സാധാരണ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിലാണ് രണ്ട് ഗഡുക്കള്‍ ഒരുമിച്ച് അനുവദിക്കുന്നത്. തമിഴ്നാടിന് 4,825 കോടി, തെലങ്കാനയ്ക്ക് 2,486 കോടി, ഗുജറാത്തിന് 4,114 കോടി, കര്‍ണാടകടകത്തിന് 4,314 കോടി എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന വിഹിതം.