കൃഷിവകുപ്പിൽ ശമ്പളത്തിന് മാത്രം ചിലവ് 300 കോടി, കർഷകനു വേണ്ടി കഷ്ടപ്പെടുന്ന വെള്ളാനകളുടെ വേദന ജയ സൂര്യയ്ക്ക് അറിയുമോ

നടൻ ജയസൂര്യയ്ക്ക് അറിയുമോകൃഷി വകുപ്പിന്റെ വേദന?. എത്ര കഷ്ടപ്പെട്ടാണ്‌ കർഷകരുടെ പേരിൽ എ.സി റൂമിലും എസി കാറിലും പഞ്ച നക്ഷത്ര ഹോട്ടലിലും ഇരുന്ന് ശംബലവും കിംബളവും ഒക്കെയായി വെള്ളാനകൾ തട്ടുന്നത്. 300 കോടിയിലധികം രൂപ ശമ്പളമായി ആയി മാത്രം വാങ്ങിച്ചാണ്‌ കൃഷിക്കാർക്ക് വേണ്ടി കൃഷി വകുപ്പ് ജീവനക്കാർ കർഷകരെ ഉദ്ധരിക്കുന്നത്.

കൃഷികാർക്ക് വേണ്ടി സംസ്ഥാന സർക്കാർ എന്തെല്ലാം ചെയ്യുന്നു എന്നറിയാൻ കൃഷിക്കാരുടെ പേരിൽ സർക്കാരിലെ വെള്ളാനകൾ വാങ്ങുന്ന ശംബളം അറിയണം. വർഷം 300 കോടിയിലേറെ രൂപ. കർഷകരുടെ പേരിൽ കൃഷിവകുപ്പിൽ പല തസ്തികൾ ഉണ്ടാക്കി മന്ത്രി മുതൽ കൃഷി അസിസ്റ്റന്റ് വരെ വാങ്ങുന്ന ശംബളത്തിന്റെ വലിപ്പം മാത്രമാണിത്. യാത്ര, ഭക്ഷണം, ഹോട്ടൽ താമസം, പദ്ധതികൾ, അഴിമതി വെട്ടിപ്പ് തട്ടിപ്പ് എന്നിവയെല്ലാം ചേർത്താൽ ചില 3 അക്ക കോടികളിൽ നിന്നും 4 അക്ക കോടികളിലേക്ക് നീങ്ങും. എല്ലാം പാടത്തും മണ്ണിലും ചോര വിയർപ്പാക്കുന്ന പാവം കർഷകന്റെ പേരിൽ വള്ളാനക്കൂട്ടങ്ങൾ തിന്ന് തീർക്കുന്ന പണം ആണിത്രയും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്‌ ഇതുമായി ബന്ധപ്പെട്ട വയനാട് പനമരത്തേ ഇ.ഡി. വെങ്കിടേശന്റെ കുറിപ്പ് .

ജയസൂര്യയ്ക്ക് അറിയുമോ കൃഷി വകുപ്പിന്റെ വേദന? കൃഷിക്കാരെ രക്ഷിക്കുന്നതിനു വേണ്ടി കേരള സർക്കാർ എത്രമാത്രം കഷ്ടപ്പെടുന്നു എന്നത് മനസ്സിലാക്കാതെയാണ് നടൻ ജയസൂര്യ സംസാരിച്ചത്. ആ കഷ്ടപ്പാടുകൾ മനസ്സിലാക്കിയാൽ ഏതൊരു കൃഷിക്കാരന്റെയും കണ്ണുകൾ നനയും.
കേരളത്തിൽ 941 ഗ്രാമ പഞ്ചായത്തുകൾ. ഓരോ പഞ്ചായത്തിലും ഒരു കൃഷിഭവൻ വീതം 941 കൃഷിഭവനുകൾ ഓരോ കൃഷിഭവനിലും കൃഷി ഓഫീസർ (1) അസിസ്റ്റൻറ് കൃഷി ഓഫീസർ 2 പ്യൂൺ (1) പാർട്ട് ടൈം സ്വീപ്പർ (1) ഇവർക്ക് ശമ്പളം നൽകാൻ മാസം ചുരുങ്ങിയത് രണ്ടുലക്ഷം രൂപ തോതിൽ കൂട്ടിയാൽ 941 കൃഷിഭവൻ x 2 ലക്ഷം രൂപ – . 18 കോടി 82 ലക്ഷം രൂപയെങ്കിലും = വേണം ഈ വിധം ഒരു വർഷം ശമ്പളം നൽകാൻ 18 കോടി 82 ലക്ഷം x 12 മാസം = 225 കോടി 84 ലക്ഷം രൂപ വേണം.

14 ജില്ലകളിൽ 14 പ്രിൻസിപ്പൽ കൃഷി ഓഫീസുകൾ. ഓരോ പ്രിൻസിപ്പിൾ കൃഷി ഓഫീസിലും യഥാക്രമം. ജോയിൻറ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, അസിസ്റ്റന്റെ ഡയറക്ടർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ്, സീനിയർ സൂപ്രണ്ട്, ജൂനിയർ സൂപ്രണ്ട് ഹെഡ് ക്ലാർക്ക്, ഹെഡ് ക്ലർക്ക്, കമ്പ്യൂട്ടർ ഓപ്പറേറ്റർ ഡ്രൈവർ, സ്വീപ്പർ ഇത്രയും പേരാണ്. ഇവർക്കെല്ലാം കൂടി ശമ്പളം നൽകണമെങ്കിൽ ഏറ്റവും ചുരുങ്ങിയത് പ്രതിമാസം 10 ലക്ഷം രൂപയെങ്കിലും വേണം X .14 ജില്ല= 1 കോടി 40 ലക്ഷം X 12 മാസം = 16 കോടി 80 ലക്ഷം രൂപ. കൃഷിഭവനുകൾക്കും പ്രിൻസിപ്പൽ കൃഷി ഓഫീസുകൾക്കും മാത്രമായി ശമ്പളം നൽകാൻ ഒരു വർഷം 242 കോടി 64 ലക്ഷം രൂപ വേണം. കഴിഞ്ഞില്ല ഓരോ താലൂക്കിലും ഓരോ അസി.ഡയറക്ടർ ഓഫ് അഗ്രികൾച്ചറൽ ഓഫീസറും, ഒരു പ്യൂണും വീതം സംസ്ഥാനത്ത് ഒട്ടാകെയുള്ള 77.. താലൂക്കുകളിലായി . 77. അസി.ഡയറക്ടർമാരും 77 പ്യൂണും 77 സ്വീപ്പർമാർ വേററയുമുണ്ട്. ഇവരുടെ ഓരോ ഓഫീസിനും പ്രതിമാസം ഒന്നര ലക്ഷം രൂപ തോതിൽ കണക്കാക്കിയാൽ പ്രതിമാസം ഒന്നര ലക്ഷം x 77 ഓഫീസ് = 1 കോടി പതിനഞ്ച് ലക്ഷത്തി അമ്പതിനായിരം ഈ വിധം ഒരു വർഷത്തേക്ക് 13 കോടി 86 ലക്ഷം രൂപ വേണം.

ഇനി നമുക്ക് സംസ്ഥാന കൃഷി വകുപ്പിലേക്ക് എത്തിനോക്കാം. കൃഷി വകുപ്പ് ഡയറക്ടർ പബ്ലിക് റിലേഷൻ ഓഫീസർ പേഴ്സണൽ അസിസ്റ്റൻറ് കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് അഡീഷണൽ ഡയറക്ടർമാർ ഡെപ്യൂട്ടി ഡയറക്ടർമാർ അസിസ്റ്റൻറ് ഡയറക്ടർമാർ , ടെക്നിക്കൽ അസിസ്റ്റൻറ്മാർ ,സ്റ്റേറ്റ് അഗ്രികൾച്ചറൽ എൻജിനീയർ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അസിസ്റ്റൻറ് എൻജിനീയർ സീനിയർ അഡ്മിനിസ്ട്രേറ്റർ ഓഫീസർ അക്കൗണ്ട് ഓഫീസർ ലോ ഓഫീസർ വിജിലൻസ് ഓഫീസർ ഇവർക്കെല്ലാം സീനിയർ ക്ലാർക്ക് ജൂനിയർ ക്ലർക്ക് കമ്പ്യൂട്ടർ ഓപ്പറേറ്റർസ് പ്യൂണുകൾ, സ്വീപ്പർ ഈ വിധം ഹെഡ്ക്വാർട്ടേഴ്സിലെ ജീവനക്കാർക്ക് പ്രതിമാസം ഒരുകോടി രൂപ കണക്കാക്കിയാൽ ഒരു വർഷം 12 കോടി രൂപ അതിനും വേണം. ഇതിന്റെയെല്ലാം തലപ്പത്താണ് സാക്ഷാൽ കൃഷി വകുപ്പ് മന്ത്രി. പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റൻറ് സെക്രട്ടറി, അഡീഷണൽ പ്രൈവറ്റ്സെ, സെക്രട്ടറി, ക്ലർക്ക്മാർ, പ്യൂണുകൾ, ഡ്രൈവർമാർ, സ്വീപ്പർ, സീനിയർ സൂപ്രണ്ട്, പേഴ്സണൽ സ്റ്റാഫ്, കാറുകൾ, കാർ ഡ്രൈവർമാർ, കാറിന് മാസം ഡീസൽ വേറെ, യാത്ര ബത്ത, താമസിക്കാൻ വീട്, വീടിന് കുക്ക് , കാവൽക്കാർ ഇവർക്ക് എല്ലാം കൂടി പ്രതിമാസം വെറും 10 ലക്ഷം രൂപ കണക്കാക്കിയാൽ പോലും ഒരു വർഷം ഒരു കോടി 20 ലക്ഷം വേണം.

ഇനി കൃഷി വകുപ്പ് കൊണ്ട് കൃഷിക്കാർക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. കൊല്ലത്തിൽ ഒരു കൃഷിക്കാരന് 10 പാക്കറ്റ് കുമ്മായമോ ഇത്തിരി തുരിശോ കുറച്ചു കീടനാശിനികളോ വേപ്പിൻപിണ്ണാക്കോ ; നെൽകൃഷി ചെയ്യുന്ന വയലുകൾക്ക് ഏക്കർ വീതം ആയിരം രൂപയോ കുരുമുളക് കൃഷിത്തോട്ടങ്ങൾക്ക് വർഷംതോറും നികുതിശീട്ടിന്റെ ഫോട്ടോ കോപ്പി ബാങ്ക് പാസ്ബുക്കിന്റെ കോപ്പി ഇവയെല്ലാം ഫോട്ടോസ്റ്റാറ്റ് കടയിൽ നിന്നും ലഭിക്കുന്ന (സ്വന്തമായി അച്ചടിച്ചു വിതരണം ചെയ്യാൻ കൃഷി വകുപ്പിൽ ഫണ്ടില്ലാത്തത് കൊണ്ടാണ് ) അപേക്ഷാഫോറം പൂരിപ്പിച്ച് വാങ്ങി ഇവർക്കെല്ലാം കുമ്മായം പിണ്ണാക്ക് ജൈവവളം മറ്റുകിടനാശിനികൾ അത്യുൽപാദനശേഷിയുള്ള നെൽവിത്തിനങ്ങൾ പച്ചക്കറി വിത്തുകൾ ഇവയെല്ലാം നൽകാൻ രാവിലെ മുതൽ വൈകുന്നേരം വരെ ഓഫീസിൽ ഇരുന്ന് കഠിനാധ്വാനം ചെയ്യുന്ന ഇവരുടെ വേദന ജയസൂര്യയ്ക്ക് അറിയാത്തതുകൊണ്ടാണ് കൃഷി വകുപ്പ് കൃഷിക്കാർ ഉത്പാദിപ്പിച്ച നെല്ലിന്റെ പണം നൽകിയില്ലെന്ന ഗുരുതരമായ ആരോപണം അതും സ്റ്റേജിൽ വെച്ച് ഉന്നയിച്ചത്.

കർഷകരെ രക്ഷിക്കാൻ കൃഷി വകുപ്പ് ഇത്രയൊക്കെ ചെയ്യുമ്പോൾ ഇതിനിടയിൽ നെല്ലിന്റെ പണം നൽകാൻ ഇത്തിരി വൈകിയതിന് ഇങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു. കേരളത്തിലെ കൃഷിക്കാർക്കു വേണ്ടി മാത്രമാണ് ഇത്രയും കോടികൾ ചെലവാക്കുന്നത് . ഇതിനെല്ലാം പുറമേ എല്ലാവർഷവും ചിങ്ങമാസം ഒന്നാം തീയതി ഓരോ വാർഡിലെയും മികച്ച കർഷകരെ ഷാൾ പുതപ്പിച്ചു ആദരിക്കുകയും എല്ലാവർക്കും തികച്ചും സൗജന്യമായി പായസം നൽകുകയും ചെയ്യുന്നുണ്ട്. ഇതിലും കൂടുതലായി എന്ത് ചെയ്യണമെന്നാണ് ജയസൂര്യയെ പോലുള്ളവർ പറയുന്നത് ? എന്നാൽ ഈ വകുപ്പ് നിർത്തലാക്കി ഇതിന് വേണ്ടി ചെലവിടുന്ന തുകയുടെ നേർപകുതി കൃഷിക്കാർക്ക് നൽകിയാൽ നിലവിലുള്ള കൃഷിക്കാരെങ്കിലും രക്ഷപ്പെടില്ലെ എന്നാണ് നിങ്ങൾ ചിന്തിക്കുന്നത് എങ്കിൽ; ജയസൂര്യയെ പോലെ നിങ്ങളെയും ചാണക കുഴിയിൽ വീണ സംഘികളായി പ്രഖ്യാപിക്കേണ്ടിവരും. ഈ സത്യം പറഞ്ഞതിനാൽ ലേഖകന് അസൂയയും കുശുമ്പുമാണ് എന്ന് കൃഷിവകുപ്പിലെ ഉദ്യോഗസ്ഥന്മാരും അവരുടെ കുടുംബവും തെറ്റിദ്ധരിക്കാതിരിക്കാൻ പ്രത്യേകം അപേക്ഷിക്കുന്നു