അസമില്‍ 300 മദ്രസകള്‍ അടച്ചുപൂട്ടും, ഇതുവരെ അടച്ചുപൂട്ടിയത് 600 മദ്രസകള്‍

ദിസ്പൂര്‍. അസമില്‍ 300 മദ്രസകള്‍ അടച്ചുപൂട്ടാന്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ബിജെപി നേതാക്കളും മദ്രസ നടത്തിപ്പുകാരും തമ്മില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. മൂന്നോറോളം മദ്രസകള്‍ സംസ്ഥാനത്ത് അടച്ചുപൂട്ടുവാന്‍ തീരുമാനിച്ചു. അസം പോലീസും ക്വാമി ഓര്‍ഗനൈസേഷനുകളും തമ്മിലുണ്ടായ ചര്‍ച്ചയുടെ ഫലമാണിത്.

അസമില്‍ ഇതുവരെ 600 മദ്രസകള്‍ അടച്ചുപൂട്ടി. കഴിഞ്ഞ മാര്‍ച്ചില്‍ 600 മദ്രസകള്‍ അടച്ചുപൂട്ടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ മദ്രസകളും അടച്ചുപൂട്ടുവനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മദ്രസകളല്ല സ്‌കൂളുകളും കോളേജുകളുമാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ണാടകയില് ബെലഗാവില്‍ ബിജെപിയുടെ വിജയ് സങ്കല്‍പ് യാത്രയെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹം ഇക്കര്യങ്ങള്‍ പറഞ്ഞിരുന്നത്.

അസമിലെ എല്ലാ മദ്രസകളും പൊതു വിദ്യാഭ്യാസം നല്‍കുന്ന സാധാരണ സ്‌കൂളുകളാക്കി മാറ്റുവനായിരുന്നു ഇത് സംബന്ധിച്ച നിയമം 2020ല്‍ അസമില്‍ കൊണ്ടുവന്നത്. 2023ലെ കണക്ക് പ്രകാരം അസമില്‍ 3000 മദ്രസകളാണ് പ്രവര്‍ത്തിച്ചിരുന്നത്.