47 ലക്ഷം ഉണ്ടോ, ഈ കമ്പനി നിങ്ങളെ ശവപ്പെട്ടിയിലിട്ട് ജീവനോടെ കുഴിച്ചിടും..!

47 ലക്ഷം കൊടുത്താല്‍ ഈ കമ്പനി നിങ്ങളെ ജീവനോടെ ശവപെട്ടിയിലാക്കി കുഴിച്ച് മൂടും. കേട്ട് ഞെട്ടണ്ട, സംഭവം ഉള്ളതാണ്. ലക്ഷങ്ങള്‍ മുടക്കി ആരേലും ഈ സാഹസത്തിന് മുതിരുമോ എന്നല്ലെ സംശയിക്കുന്നത്. അതെ ഈ സാഹസത്തിന് തുനുയുന്നവരുണ്ട്. സാധാരണ മരിച്ച ശേഷമാണ് കുഴിച്ചിടുന്നത്. എന്നാലിവിടെ ജീവനോടെ കുഴിച്ചിടും. അതിന് കൊടുക്കണം 47 ലക്ഷം. കേട്ടിട്ട് ആകെ കണ്‍ഫ്യൂസ്ഡ് ആയില്ലെ. ഇത് എന്തിനാണ് ഈ സാഹസമെന്നല്ലെ. ഉത്കണ്ടയും പേടിയുും ടെന്‍ഷനുമില്ലാത്ത മനുഷ്യരില്ലല്ലോ. അവര്‍ക്കുള്ള ചെറിയ ട്രീറ്റ്‌മെന്റാണ് ഈ സംഗതി. ഈ സാഹസിക ട്രീറ്റ്‌മെന്റ് അങ്ങ് റഷ്യയിലാണ്. Prekated Academy എന്ന റഷ്യന്‍ കമ്പനിയാണ് ഫീസ് ഈടാക്കി ഈ സാഹസത്തിന് മുന്നോട്ടുവരുന്നത്.

വരൂ, നിങ്ങളെ ജീവനോടെ കുഴിച്ചുമൂടാമെന്നാണ് ഈ കമ്പനി പറയുന്നത്. ഇതാണ് ഇവരുടെ മെയ്ന്‍ ഓഫര്‍. ഈ കമ്പനിയെ തേടിയെത്തുന്നത് നിരവധി പേരാണ്. മനുഷ്യന്‍ ജീവിക്കാന്‍ പാടുപെടുമ്പോഴാണോ ലക്ഷങ്ങള്‍ കൊടുത്ത് ജീവനോടെ കുഴിച്ചിടാന്‍ നില്‍ക്കുന്നത് എന്നിങ്ങനെ ഒരുപാട് സംശയങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവും. ഇതൊരുമാതിരി വട്ടെന്നൊക്കെ കമന്റുകളും വരുന്നു. എന്നാല്‍ പ്രെകേറ്റഡ് കമ്പനിക്ക് ഇത് ഒരു വന്‍ സാഹസികതയും വരുമാനവുമാണ്.

ആളുകളെ കൊല്ലാനായിട്ടല്ല ഇങ്ങനെ ചെയ്യുന്നത്. ഉത്കണ്ഠ അനുഭവിക്കുന്നവരെ ഒരു മണിക്കൂര്‍ ജീവനോടെ കുഴിച്ചുമൂടും എന്നാണ് കമ്പനി പറയുന്നത്. സംഭവം ഭയപ്പെടുത്തുന്നതായി തോന്നുമെങ്കിലും, ഇത് ആളുകളെ അവരുടെ ഉത്കണ്ഠകളും ഭയങ്ങളും മറികടക്കാന്‍ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നിരുന്നാലും, ‘സൈക്കിക് തെറാപ്പി’ എന്ന് പേരിട്ടിരിക്കുന്ന സാങ്കേതികതയ്ക്ക് ചിലവ് വരും. നിങ്ങളെ ശവപ്പെട്ടിയില്‍ കിടത്തി മണ്ണില്‍ കുഴിച്ചിടാന്‍ കമ്പനി ഈടാക്കുന്നത് 47 ലക്ഷം രൂപയാണ്.

മാനസികാരോഗ്യ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണ് പലരും. സമൂഹത്തില്‍ ഒരുപാട് വ്യക്തികള്‍ അനുഭവിക്കുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊ ന്നാണ് ഉത്കണ്ഠ പ്രശ്നം ഈ കഷ്ടപ്പാട് മനസിലാക്കിയാണ്, കമ്പനി ഉത്കണ്ഠയെ നേരിടാന്‍ ഇത്തരം പരിഹാരവുമായി എത്തിയിരിക്കുന്നത്. ഒരു ഹൊറര്‍ കഥ പോലെ തോന്നുണ്ടോ.

രണ്ട് മെത്തേഡ് ഉണ്ടെങ്കിലും ആദ്യത്തേതാണ് നല്ലതെന്ന് കമ്പനി പറയുന്നു. പരമാവധി ഫലങ്ങള്‍ക്കായി പ്രെകേറ്റഡ് അക്കാദമി ആദ്യ ശ്മശാന രീതിയാണ് ശുപാര്‍ശ ചെയ്യുന്നത്. ശ്മശാന രീതി പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് കമ്പനിയുടെ സ്ഥാപകയായ യാകാറ്റെറിന ഉറപ്പുനല്‍കുന്നത്. തങ്ങളുടെ ഇടപാടുകാരുടെ സുരക്ഷയാണ് സ്ഥാപനത്തിന് പ്രാഥമിക പ്രാധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഒരു തെറാപ്പി ഉത്കണ്ഠ മാറ്റുമെന്നും ജീവിക്കാനുള്ള ആഗ്രഹം കൂട്ടുമെന്നുമാണ് പറയുന്നത്. ചില മാനസിക കഴിവുകള്‍ വികസിപ്പിക്കാന്‍ തെറാപ്പി സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഇനി ഇത്രയധികം രൂപ മുടക്കി ആരെങ്കിലും ജീവനോടെ കുഴിയില്‍ കിടക്കാന്‍ വരുമോന്ന് ചോദിച്ചാല്‍ നിരവധിപേര്‍ വരാറുണ്ടെന്ന് കമ്പനി പറയുന്നു.

ഉത്കണ്ഠ മാറാന്‍ കാശും മുടക്കി പെട്ടിയില്‍ കിടന്ന് അറ്റാക് വന്ന് തട്ടിപ്പോയാല്‍ എന്താണ് പരിഹാരമെന്നാണ് സോഷ്യല്‍മീഡിയയിലെ ട്രോള്‍. എന്നാല്‍ എത്ര ട്രോളിയാലും കമ്പനിക്ക് അതൊരു പ്രശ്‌നമേയല്ല, അവര്‍ ആളെ പെചട്ടീലാക്കുന്ന പണി തുടരുന്നു. മനുഷ്യന്‍ എന്ത് സാഹസികതയും ചെയ്യാൻ മടിയില്ലാത്തവരാണ്. അതിസാഹസികമായ് പലതും ചെയ്ത് നമ്മളെ ഞെടട്ിച്ച എത്രയോ പേരുണ്ട്. ഉത്കണ്ടയും മാനസിക പ്രശ്‌നങ്ങളും അനുഭവിക്കുന്ന മനുഷ്യര്‍, ജീവിതത്തിന്റെ അങ്ങേയറ്റവും കണ്ടവര്‍. അവര്‍ക്ക് ഈ പെട്ടീല്‍ കിടക്കുന്നത് ഒരു പ്രശ്‌നമേ ആയിരിക്കില്ല. ഇനിയെന്തായാലെന്ത് എന്നൊരു മനോഭാവം. അവരൊക്കെ ചിലപ്പോള്‍ ഇത് പരീക്ഷിച്ചേക്കും. തെറാപ്പി ഏറ്റവരും ഉണ്ടെന്നാണ് കമ്പനിയുടെ അവകാശ വാദം. ഇനിയുമുണ്ടോ ആവോ ഇതുപോലത്തെ കിളി പറക്കുന്ന പരിപാടികള്‍.