കാട്ടുപന്നിയുടെ ആക്രമണത്തില്‍ 60കാരന് ഗുരുതര പരിക്ക്

തിരുവനന്തപുരം. പാലോട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പരുക്കേറ്റ ഇലവുപാലം സ്വദേശി രവി (60) യ്ക്കാണ് ഗുരുതരമായ പരിക്കേറ്റത്. പരിക്കേറ്റ രവിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശപ്പിച്ചു.

പുലര്‍ച്ചെ ചായകുടിക്കുവാന്‍ വീട്ടില്‍ നിന്നും സമീപത്തെ കടയിലേക്ക് പോയതാണ് രവി. ഈ സമയത്ത് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. നാട്ടുകാരാണ് കാട്ടുപന്നിയെ വിരട്ടി ഓടിച്ച ശേഷം രവിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

കാട്ടുപന്നി രവിയെ നിലത്ത് തള്ളിയിട്ട ശേഷം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ രവിയുടെ ഒരു വിരല്‍ അറ്റുപോയി. ഗുരുതരമായി പരിക്കേറ്റ രവി ചിത്സയിലാണ്.