ദേശീയപാത വികസനം : കേരളത്തിന് 65000 കോടി ; കൊച്ചി മെട്രോക്ക് 1967.05 കോടി

ഡല്‍ഹി: കേരളത്തില്‍ 1,100 കിലോമീറ്റര്‍ ദേശീയ പാത വികസനത്തിന് 65,000 കോടി രൂപയുടെ പദ്ധതി. 600 കോടിയുടെ മുംബൈ-കന്യാകുമാരി പാത നടപ്പാക്കും. ബംഗാളിന് 25,000 കോടി രൂപയുടെ പദ്ധതികള്‍.

മധുര-കൊല്ലം ഉള്‍പ്പെടെ തമിഴ്നാട്ടിലെ ദേശീയ പാത വികസനത്തിന് 1.03 ലക്ഷം കോടി രൂപ. കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് 1967 കോടി രൂപ വകയിരുത്തി. മെട്രോ കാക്കനാടേക്ക് നീട്ടുന്നതിനാണ് കേന്ദ്ര സഹായം. ബംഗാളില്‍ 675 കിലോമീറ്റര്‍ ദേശീയപാതയ്ക്കാണ് 25,000 കോടി രൂപ വകയിരുത്തിയത്.

ദേശീയ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലൈന്‍ 7,400 പ്രോജക്ടുകളായി വികസിപ്പിച്ചു. ദേശീയ ഇന്‍ഫ്രാ പൈപ്പ് ലൈനിന് കീഴില്‍ 1.1 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയായി. പുതിയ ഇന്‍ഫ്രാ പ്രോജക്ടുകള്‍ക്ക് ധനസഹായം നല്‍കുന്നതിനായി ആരംഭിക്കുന്നതിന് 20,000 കോടി രൂപ നല്‍കുന്ന ഡിഎഫ്‌ഐ സ്ഥാപിക്കുന്നതിനുള്ള ബില്ലും അവതരിപ്പിക്കും. റയില്‍വേയ്ക്കായി 1.10 ലക്ഷം കോടി രൂപ വകയിരുത്തി.