‘LDF ഭരണത്തിൽ പൊലീസ് പ്രതികളായ 828 ക്രിമിനല്‍ കേസുകള്‍; UDF കാലത്ത് 976’; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം. പൊലീസിലെ ക്രിമിനൽ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ എൽ ഡി എഫ് – യുഡിഎഫ് കാലത്തെ താരതമ്യ പഠനം നടത്തി ജനങളുടെ കണ്ണിൽ മണ്ണ് വാരിയെറിഞ്ഞു സഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ കേസുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ യു ഡി എഫ് ഭരണകാലത്തേക്കാൾ ക്രിമിനല്‍ കേസുകള്‍ തന്റെ ഭരണ കാലത്ത് കുറവാണെന്നു സമർത്തിച്ച് ജയിക്കാനുള്ള പ്രവേശത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

2016 മുതല്‍ 828 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പൊലീസിലെ കുറ്റകൃത്യങ്ങൾ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തേക്കാൾ കുറഞ്ഞ് വരികയാണെന്നാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സഭയെ അറിയിക്കുന്നത്.

സംസ്ഥാനത്തെ പൊലീസ് ക്രിമിനല്‍വത്കരിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച അടിയന്തര പ്രമേയത്തിന് മറുപടി നൽകവെയാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായി 2016 മുതല്‍ 828 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി സമ്മതിക്കുന്നു.

യുഡിഎഫ് ഭരണ കാലത്ത് 976 പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടുവെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. 2014 ഡിസംബർ 15 ന് നിയമസഭയിൽ അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നൽകിയ മറുപടി ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

2016 മുതൽ പൊലീസിനെതിരായ എല്ലാ ആരോപണങ്ങളിലും അന്വേഷണം നടത്തിയിട്ടുണ്ടെന്നും കഴമ്പുണ്ടെന്ന കണ്ടെത്തിയ കേസുകളിൽ അന്വേഷണം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന പൊലീസുദ്യോഗ സ്ഥരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. ഇത്തരത്തില്‍ 2017 ല്‍ ഒന്നും, 2018 ല്‍ രണ്ടും 2019 ല്‍ ഒന്നും, 2020 ല്‍ രണ്ടും ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വിവിധ റാങ്കുകളിലുളള 8 പൊലീസുദ്യോഗസ്ഥ രെ സര്‍വ്വീസില്‍ നിന്നും പിരിച്ച് വിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, പോലിസിലെ പി എഫ് ഐ ബന്ധമുള്ള ക്രിമിനലുകളെ പറ്റിയോ, കിളിയല്ലൂർ സംഭവത്തിൽ ഉൾപ്പടെ പൊലീസുകാരെ ബോധപൂർവം രക്ഷിക്കാൻ ശ്രമിച്ചതിനെ പറ്റിയോ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല.