ലോട്ടറി വിറ്റ് ഉപജീവിന മാർ​ഗം കണ്ടെത്തുന്ന ബ്രാഹ്മണ സ്ത്രീയും മകളും

തിരുവനന്തപുരം കരമന മൈലാടിപ്പാറ ​ന​ഗരത്തിൽ ലോട്ടറി വിറ്റ് ജീവിതം നയിച്ച് ബ്രാഹ്മണ കുടുംബം. സമൂഹത്തിൽ ഏറ്റവും ഉന്നതമായ രീതിയിൽ ജീവിക്കുന്നവരാണ് ബ്രാഹ്മണരെങ്കിലും ഇപ്പോൾ അവരിലും കഷ്ടപ്പെടുന്ന നിരവധിയാളുകളുണ്ട്. കുടുംബത്തിന്റെ ഉപജീവനത്തിനായാണ് ശ്രീദേവി എന്ന അമ്മയും മകളും ലോട്ടറി കച്ചവടം നടത്തുന്നത്. ഭർത്താവിന് വയ്യാതായതോടെയാണ് ലോട്ടറി വിൽക്കാൻ ശ്രീദേവി എന്ന അമ്മ ഈ നിരത്തിലിറങ്ങിയത്. മകൻ വേറെ കുടുംബമായി ജീവിക്കുകയാണ്. മകളെ കല്യാണം കഴിച്ചു വിട്ടെങ്കിലും ഭർത്താവ് ഉപേക്ഷിച്ചു പോയി. രണ്ട് കുട്ടികൾ ഉണ്ട് ഇപ്പോൾ അവരുടെ എല്ലാം കാര്യം നോക്കാൻ വേണ്ടിയാണ് ലോട്ടറിയുമായി നിരത്തിലറങ്ങിയത്.

ബ്രാഹ്മണ സ്ത്രീയാണെന്ന് പറഞ്ഞ് ലോട്ടറി വിറ്റ് ജീവിക്കാൻ ഒരു നാണക്കേടില്ല. നമ്മൾ ജോലി ചെയ്താൽ മാത്രമേ ജീവിക്കാൻ പറ്റൂ.. വീട്ടിൽ ഇരുന്നാൽ നമുക്ക് ആരും ഒന്നും തരില്ല. ജീവിതത്തിൽ പല ബു​ദ്ധിമുട്ടുകളും പ്രയാസങ്ങളും അപവാദ പ്രചരണങ്ങളും ഉണ്ടായെങ്കിലും അതിനെയെല്ലാം അതിജീവിച്ചെന്നും ശ്രീദേവി പറയുന്നു

വീഡിയോ കാണാം