പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച് ബന്ദിയാക്കി, ബന്ധുക്കളും വരനും, പൂജാരിയും ഉൾപ്പടെ കുടുങ്ങി.

പതിനഞ്ചുകാരിയെ ഇരട്ടിപ്രായമുള്ളയാൾക്ക് വിവാഹം ചെയ്തു കൊടുത്ത് ബന്ദിയാക്കി വെച്ചിരുന്ന സംഭവത്തിൽ ബന്ധുക്കൾക്കെതിരെ പോലീസ് കേസെടുത്തു. വിവാഹത്തിന് പിറകെ പെൺകുട്ടി തന്റെ ദയനീയാവസ്ഥ ചൈൽഡ്‌ലൈനിനെ അറിയിക്കുകയായിരുന്നു. നാല് മാസമായി ബന്ധുക്കൾ ബലം പ്രയോഗിച്ച് കുട്ടിയെ വീട്ടിൽ ബന്ദിയാക്കുകയായി വെച്ചിരിക്കുകയാ യിരുന്നു എന്നാണ് പെൺകുട്ടി പറഞ്ഞു. മധ്യ പ്രദേശിലെ ഇൻഡോറിലാണ് സംഭവം.

സംഭവത്തിൽ ബന്ധുക്കളായ ഏഴുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തി രിക്കുന്നത്. നാല് മാസമായി ബന്ധുക്കൾ ബലം പ്രയോഗിച്ച് വീട്ടിൽ ബന്ദിയാക്കുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. ഏഴു പേർക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും വ്യാജരേഖ ചമച്ചതിനും ആണ് കേസെടുത്തിട്ടുള്ളത്.

ധനോദിയ ഗ്രാമത്തിൽ വെച്ച് പെൺകുട്ടിയെ മെയ് നാലിന് തന്റെ ഇരട്ടി പ്രായമുള്ള ഒരാളുമായി വിവാഹം കഴിപ്പിക്കുകയായിരുന്നു. വിവാഹസമയത്ത് അവൾക്ക് 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുത്തശ്ശിയും അമ്മായിയും സഹോദരന്മാരും ചേർന്ന് വിവാഹത്തിന് നിർബന്ധിക്കുകയായിരുന്നു. പെൺകുട്ടിക്ക് 18 വയസ്സായി എന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ അവളുടെ ഭർത്താവ് വ്യാജ വോട്ടർ ഐഡി കാർഡ് ഉണ്ടാക്കുകയും ചെയ്തു. ചൈൽഡ് ലൈൻ സ്ക്വാഡ് ഇൻ ചാർജ് മഹേന്ദ്ര പഥക് പറഞ്ഞു.

തന്റെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ച പെൺകുട്ടി ഇപ്പോൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കീഴിലുള്ള സംരക്ഷണകേന്ദ്രത്തിലാണ്. പെൺകുട്ടിയുടെ അച്ഛനെയും അമ്മയെയും ബന്ധുക്കളെയും വിവാഹം കഴിച്ച ദർബാർ സിംഗ് ഉൾപ്പെടെ ഏഴ് പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാലാസിയ പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ യഥാർത്ഥ ആധാർ കാർഡും ജനന സർട്ടിഫിക്കറ്റും അനുസരിച്ച് 2007 ലാണ് കുട്ടി ജനിച്ചത്.

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും. നിയമത്തിലെ 9, 10, 11 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതിനു പുറമേ, പ്രായപൂർത്തിയാ കാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനും അവളെ ബലമായി വീട്ടിൽ പാർപ്പിച്ചതിനും ഉപദ്രവിച്ചതിനും പ്രതികൾക്കെതിരെ കേസെടുക്കുമെന്നും പോലീസ് പറഞ്ഞിട്ടുണ്ട്. ചടങ്ങുകൾ നടത്തിയ പൂജാരി ഉൾപ്പെടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും എതിരെ നടപടിയെടുക്കുന്നുണ്ട്.