ഒരു മുസൽമാൻ പ്രത്യേകിച്ച് ഒരു കമ്മ്യൂണിസ്റ്കാരൻ ജീവിത യാത്രയിൽ ആർ എസ് എസ്സിനെ അറിയുന്നു.

 

ഒരു മുസൽമാൻ പ്രത്യേകിച്ച് ഒരു കമ്മ്യൂണിസ്റ്കാരൻ ജീവിത യാത്രയിൽ ആർ എസ് എസ്സിനെ അറിയുന്നു. ആർ എസ് എസ് എന്ന രാഷ്ട്രീയവും മതവും ഇല്ലാത്ത സംഘടനയെ കുറിച്ചറിന്നു, അതിനെ സ്നേഹിക്കുന്നു, ആ മഹാപ്രസ്ഥാനത്തെ ഉൾക്കൊള്ളുന്നു. ഇങ്ങനെ ഒരു ട്രാൻസ്ഫോർമേഷനിൽ കൂടി പോയ ആളാണ് രാമസിംഹൻ. എല്ലാത്തിനും ഉപരി രാഷ്ട്രമാണ് വലുത് എന്ന് ഉറച്ച വിശ്വസിക്കുന്നു. അലി അക്ബറിൽ നിന്ന് രാമസിംഹനിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം. അതിനു പിന്നിൽ RSS എന്ന സംഘടനയുടെ രാഷ്ട്രബോധം എന്ന് ഫേസ് ബുക്കിൽ കുറിച്ചിരിക്കുകയാണ് രാമസിംഹൻ

ഒരു മുസൽമാനായത് കൊണ്ടാണ് ആർഎസ്എസിനെ ഇഷ്ടപ്പെട്ടതെന്ന് സംവിധായകൻ രാമസിംഹൻ പറയുന്നു. ആർഎസ്എസിനെ അറിയാൻ തുടങ്ങുമ്പോൾ താനൊരു കമ്യൂണിസ്റ്റുകാരനായിരുന്നു. പ്രസ്ഥാനത്തിന് രാഷ്‌ട്രീയവും മതവുമില്ലെന്ന് തിരിച്ചറിഞ്ഞതോടെ ആർഎസ്എസിനെ സ്‌നേഹിക്കാൻ തുടങ്ങി – രാമസിംഹൻ പറയുന്നു. രാഷ്‌ട്രം മാത്രമാണ് ആർഎസ്എസിന് പ്രധാനം. അത് മനസിലാക്കിയ തോടെ കമ്യൂണിസവും ഇസ്ലാമിസവും വിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ ആർഎസ്എസ് എന്ന മഹാപ്രസ്ഥാനത്തെ ഉൾക്കൊണ്ട് രാഷ്‌ട്രമാണ് വലുതെന്ന് തിരിച്ചറിയുന്നുവെന്നും ലോകാ സമസ്താ സുഖിനോ ഭവന്തു എന്നുള്ളതാണ് തന്റെ മതമെന്നും അദ്ദേഹം പറഞ്ഞു.

രാമസിംഹന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഒരു മുസൽമാനായ്‌ക്കൊണ്ടാണ് ആർഎസ്എസിനെ ഇഷ്ടപ്പെട്ടത്..
പൂന്തുറ കലാപവുമായി ബന്ധപ്പെട്ടാണ് അവരെന്റെ വീട്ടിലെത്തിയത്, ഞാനാകട്ടെ അന്ന് കമ്യുണിസ്റ്റും..
അന്ന് എല്ലാ മുസ്ലീങ്ങളും മാറി നിന്നപ്പോൾ എന്റെ കുടുംബം ഓടിപ്പോകരുതെന്ന് പറഞ്ഞ് കാവൽ നിന്നവരായിരുന്നു അവർ..
സംസ്‌കാരത്തോടൊപ്പം നിലകൊള്ളുന്നവനായിരുന്നു ഞാൻ എന്നതാണ് അവർ എന്നോട് പറഞ്ഞ ന്യായം..
അങ്ങയെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്..
ഒരു കമ്മ്യുണിസ്റ്റ്കാരന് കിട്ടിയ മെഡൽ..
അന്നുമുതൽ ഇന്ന് വരെ അവരെ ഞാനറിഞ്ഞു, സ്‌നേഹിച്ചു…
പിന്നെയാണ് ഞാനറിഞ്ഞത് അവർക്ക് രാഷ്‌ട്രീയമില്ല, മതമില്ല, ജാതിയില്ല, രാഷ്‌ട്രം രാഷ്‌ട്രം മാത്രം..
ഞാൻ കമ്മ്യൂണിസം വിട്ടു, ഇസ്ലാമിസം വിട്ടു..
ഇപ്പോൾ ആർഎസ്എസ് എന്ന മഹാ പ്രസ്ഥാനത്തെ നമിക്കുന്നു, ഉൾക്കൊള്ളുന്നു, രാഷ്‌ട്രമാണ് വലുത് രാഷ്‌ട്രം മാത്രം.
ലോകാ സമസ്താ സുഖിനോ ഭവന്തു
അതാണെന്റെ മതം. അലി അക്‌ബറിൽ നിന്ന് രാമസിംഹനിലേക്കെത്തിയ സാക്ഷ്യം പറയുന്നു.