സിനിമ മതിയാക്കി, സോഷ്യൽ മീഡിയയും ഉപേക്ഷിച്ചു, മടങ്ങിവരില്ലെന്ന് പറഞ്ഞു ആമീർ ഖാൻ

സിനിമ രംഗത്തേക്ക് താനിനി ഇല്ലെന്നു പ്രഖ്യാപിച്ച് ബോളിവുഡ് നടൻ ആമീർ ഖാൻ. അടുത്തൊന്നും സിനിമയിലേക്കില്ല – ബോളിവുഡ് നടൻ ആമീർ ഖാൻ പറഞ്ഞു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ആ​ഗ്രഹിക്കുന്നത്. മാനസികമായി സ‍ജ്ജമാകുമ്പോൾ മാത്രമേ ഇനി ഒരു സിനിമയെ കുറിച്ച് ആലോചികാണാവൂ – താരം പറഞ്ഞു. പഞ്ചാബി ചിത്രം ജാട്ട 3 യുടെ ട്രെയിലർ ലോഞ്ചിനെത്തിയപ്പേഴാണ് താരത്തിന്റെ ഈ വെളിപ്പെടുത്തൽ ഉണ്ടായത്.

ആമീർ ഖാൻ അവസാനമായി നായകനായി എത്തിയത് ‘ലാൽ സിങ് ഛദ്ദ’ എന്ന ചിത്രത്തിലാണ്. ഹോളിവുഡ് സൂപ്പർഹിറ്റ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്ക് ആയിരുന്ന ഈ ചിത്രം ബോക്സ്ഓഫിസിൽ തകർന്നത് ഏറെ ഷോക്കായി. ആമീർ ഖാൻ കരിയറിൽ ഒരു ബ്രേക്ക് എടുക്കാൻ തീരുമാനിച്ചത് ഇതിനാലാണെന്നാണ് റിപ്പോർട്ട്.

ആമീർ ഖാൻ ‘ലാൽ സിങ് ഛദ്ദ’ക്ക് ശേഷം മറ്റൊരു സിനിമയ്‌ക്ക് വേണ്ടിയും കരാർ ഒപ്പുവെച്ചിട്ടില്ല. ഇപ്പോൾ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയം കിട്ടുന്നു. അത് നന്നായി ആസ്വദിക്കുന്നു. മാനസികമായി സ‍ജ്ജമാണെന്ന് തോന്നിയാൽ മാത്രമേ ഇനി ഒരു സിനിമ ചെയ്യു. സിനിമ രം​ഗത്ത് നിന്നും മാത്രമല്ല സോഷ്യൽ മീഡിയയിൽ നിന്നും താരം പൂർണമായും ഇടവേളയെടുത്തു.

‘സോഷ്യൽ മീഡിയ എനിക്ക് ചേർന്ന ഇടമല്ലെന്നാണ് അമീർഖാൻ പറയുന്നത്. സമൂഹമാധ്യമങ്ങൾ ഒഴിവാക്കാൻ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. ഉപയോ​ഗിക്കാൻ വേണ്ടി മാത്രം സോഷ്യൽമീഡിയ ഉപയോ​ഗിച്ച ഒരാളാണ് ഞാൻ. വളരെ ചുരുക്കമായി മാത്രമാണ് അതിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നത്. വളരെ നല്ലകാര്യമാണ്. എന്നാൽ എനിക്ക് പറ്റുന്ന കാര്യമല്ല’ ആമീർ ഖാൻ പറഞ്ഞിരിക്കുന്നു.