ഗോപി സുന്ദറിന്റെ ജീവിതം നശിപ്പിച്ചതുപോലെ ഇയാളുടെ ജീവിതത്തെയും നശിപ്പിക്കും, വിമര്‍ശകന് അഭയ ഹിരണ്‍മയിയുടെ മറുപടി

മലയാളികളുടെ പ്രിയ ഗായികമാരില്‍ ഒരാളാണ് അഭയ ഹിരണ്‍മയി. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അഭയ. താരം പങ്കുവെയ്ക്കുന്ന പല പോസ്റ്റുകളും വൈറലായി മാറാറുമുണ്ട്. മാത്രമല്ല തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് താരം മറുപടിയും നല്‍കാറുണ്ട്. ഇപ്പോള്‍ തന്റെ പ്രിയ സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അഭയ ചിത്രം പങ്കുവെച്ചിരുന്നു. എട്ട് വര്‍ഷം ആയിട്ടുള്ള ഫ്രണ്ട്ഷിപ്പ് എന്ന് കുറിപ്പോടെയാണ് അഭയ സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. നിരവധി പേര്‍ ചിത്രത്തിന് താഴെ ആശംസകളുമായി എത്തി. എന്നാല്‍ ചിലര്‍ വിമര്‍ശനവുമായും എത്തി. ഇത്തരത്തില്‍ വിമര്‍ശനവുമായി എത്തിയയാള്‍ക്ക് അഭയ നല്‍കിയ മറുപടിയും കയ്യടി നേടുകയാണ്.

തന്റെ പ്രിയ സുഹൃത്തിനു പിറന്നാള്‍ ആശംസകള്‍ നേരുന്നതോടൊപ്പം തന്നെ ‘എക്കാലത്തും എനിക്ക് ആവശ്യപ്പെടാന്‍ ആകുന്ന മികച്ച ആള്‍ നീയാണ്’എന്നും അഭയ പറയുന്നു. നടനും സുഹൃത്തുമായ ധ്രുവിന് ഒപ്പമുള്ള ചിത്രമായിരുന്നു അഭയ പങ്കുവെച്ചത്. ചിത്രം വൈറലയാതോടെയാണ് ചിലര്‍ വിമര്‍ശനവുമായി എത്തിയത്.

ഭാര്യയില്‍ നിന്നും കുട്ടികളില്‍ നിന്നും വേര്‍പെടുത്തി ഗോപി സുന്ദറിന്റെ ജീവിതം എങ്ങനെ നശിപ്പിച്ചു, അതേപോലെ പതുക്കെ നിങ്ങള്‍ ഇയാളുടെ ജീവിതത്തെയും നശിപ്പിക്കും എന്നാണ് ഒരാള്‍ കമന്റിട്ടത്. ഇതിനു അഭയ നല്‍കിയ മറുപടിയാണ് കൈയ്യടി അര്‍ഹിക്കുന്നത്. ലൈക്ക് ബട്ടണ്‍ ആണ് അഭയ നല്‍കിയത്. വീണ്ടും അതെ പേരില്‍ നിന്നും കമന്റുകള്‍ വരുമ്പോള്‍ എന്താണ് നിങ്ങളുടെ പ്രശ്‌നം എന്നും അഭയ ചോദിക്കുന്നുണ്ട്.നേരത്തെ സംഗീതസംവിധായകന്‍ ഗോപി സുന്ദറുമായുള്ള അടുപ്പം തുറന്ന് പറഞ്ഞ് അഭയ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ എട്ടുവര്‍ഷമായി ഗോപി സുന്ദറുമായി ലിവിങ് ടുഗതറില്‍ കഴിയുകയാണെന്ന് അഭയ തുറന്ന് പറഞ്ഞത് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. തന്നെ കുറിച്ചുള്ള മറ്റുള്ളവരുടെ വളരെ ചെറിയ പരാമര്‍ശം പോലും താന്‍ പരിഗണിക്കാറില്ല. കാരണം തന്റെ സമയവും ചിന്തയും അത്തരക്കാരില്‍ ചെലവാക്കുന്നത് വെറും സമയം നഷ്ടമാണെന്ന് അഭയ മുന്‍പ് ഒരു പോസ്റ്റിലൂടെ പറഞ്ഞിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അഭയയുടെ പ്രതികരണം. അന്ന് നിറഞ്ഞ കൈയ്യടിയാണ് അഭയക്ക് ലഭിച്ചത്.