വർഷങ്ങളായി തനിക്ക് അറിയുന്നയാൾ, ആരോപണം ഉന്നയിക്കുമ്പോൾ സുരേഷ് ​ഗോപിയെപ്പറ്റി ഒന്ന് ആലോചിച്ചിട്ട് വേണമായിരുന്നു, അഭിരാമി

സുരേഷ് ​ഗോപിക്കെതിരെ വന്ന ആരോപണം നിർഭാഗ്യകരമാണ്. ഇങ്ങനെയൊരാളെ കുറിച്ച് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് തോന്നി. മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിക്കെതിരെ നടക്കുന്ന വ്യാപകതരത്തിലുള്ള അശ്ലീല പ്രചരണങ്ങളിൽ പ്രതികരിച്ച് നടി അഭിരാമി. സുരേഷ് ​ഗോപിയെ കുറിച്ച് ആരോപണം ഉന്നയിക്കുമ്പോൾ ഒന്ന് ആലോചിച്ചിട്ട് ചെയ്യാമായിരുന്നു എന്നാണ് ഒരു ഓൺലൈൻ മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ അഭിരാമി പറഞ്ഞത്.

സുരേഷ് ​ഗോപിയ്‌ക്കെതിരായ ആരോപണം എന്തുകൊണ്ട് വന്നു എന്നത് ഞാൻ ആലോചിച്ചിട്ടില്ല. പക്ഷെ, അതൊരു ദൗര്‍ഭാഗ്യകരമായ സംഭവമായിരുന്നു. ഇങ്ങനെയൊരാളെ കുറിച്ച് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നി. കുറച്ചു കൂടെ ഒന്ന് ആലോചിച്ചിട്ട് ആരോപണം ഉന്നയിക്കാമായിരുന്നു എന്ന് ഈ ഒരു പ്രത്യേക സംഭവത്തിൽ എനിക്ക് തോന്നി. വ്യക്തിപരമായി സുരേഷേട്ടനെ എനിക്ക് അറിയാവുന്നതു കൊണ്ടാണ് അങ്ങനെ തോന്നിയത്’.

പക്ഷെ ഇത് പറയുമ്പോഴും ഒരു സ്ത്രീക്ക് അവരുടെ സുരക്ഷയെ കുറിച്ച് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ അത് പറയാൻ കഴിയണം. സമൂഹം അതിനെ പ്രോത്സാഹിപ്പിക്കണം. എന്നാൽ അതിനെ തെറ്റായി ഉപയോഗിക്കാൻ പാടില്ല. അതാണ് എനിക്ക് പറയാനുള്ളത്,’ അഭിരാമി പറഞ്ഞു. മുൻപ് ഗരുഡന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ അഭിരാമി സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളും വൈറലായി മാറിയിരുന്നു. സുരേഷ് ഏട്ടന് അന്നും ഇന്നും വലിയ മാറ്റമൊന്നുമില്ല.

എല്ലാവർക്കും ഒരു സഹോദരനെ പോലെയാണ്. ഒരാളെ ഇഷ്ടപ്പെട്ടാൽ അയാളെ ഭയങ്കരമായി കെയർ ചെയ്യും. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ധൈര്യമായി സമീപിക്കാം. പുള്ളിക്ക് സഹായിക്കാൻ പറ്റുന്നത് ആണെങ്കിൽ തീർച്ചയായും സഹായിക്കും വളരെ നല്ലൊരു മനുഷ്യനാണ്. ഇൻഡസ്ട്രിയുടെതായ കാപട്യമോ ഒന്നുമില്ലാത്ത മനുഷ്യനാണ്. പുള്ളിയുടെ രാഷ്ട്രീയവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ മാറ്റി നിർത്തി, ഒരു മനുഷ്യൻ എന്ന നിലയിൽ വളരെ നല്ലയാളാണെന്നാണ് അഭിരാമി പറഞ്ഞത്.