എനിക്കും സഹോദരിയ്ക്കും സുജീഷ് ടാറ്റു ചെയ്തിട്ടുണ്ട് – അഭിരാമി സുരേഷ്

ടാറ്റൂ വരയ്ക്കുന്നതിനിടെ യുവതികളെ ലൈംഗിക പീ ഡനത്തിനും ബലാ ത്സംഗത്തിനും ഇരയാക്കിയ കൊച്ചിയിലെ ഇങ്ക്‌ഫെക്ടഡ് എന്ന ടാറ്റൂ സെന്റർ ഉടമയും ടാറ്റൂ ആർട്ടിസ്റ്റുമായ പി.എസ് സുജേഷ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

സുജീഷ് അറസ്റ്റിലായതിനെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗായിക അഭിരാമി. തനിക്കും സഹോദരി അമൃത സുരേഷിനും സുജീഷ് ടാറ്റു ചെയ്തിട്ടുണ്ടെന്നും ആരോപണം ഞെട്ടലുണ്ടാക്കുന്നതാണെന്നും അഭിരാമി പ്രതികരിച്ചു

സുജീഷിനെതിരേ ആരോപണം ഉയർന്നത് മുതൽ തന്നോട് പലരും പ്രതികരണം ആരാഞ്ഞിരുന്നു. വ്യക്തിപരമായ തിരക്കുകൾ കാരണം അതിന് സാധിച്ചില്ല. എന്നാൽ ഇപ്പോൾ അതെക്കുറിച്ച് പ്രതികരിക്കാമെന്ന് കരുതി. എനിക്കും സഹോദരിയ്ക്കും സുജീഷ് ടാറ്റു ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മികവ് കണ്ട് പലർക്കും ഇൻക്‌ഫെക്ടറ്റ് ടാറ്റു സെന്റർ ഞാൻ ശുപാർശ ചെയ്തിട്ടുണ്ട്. സുജീഷിൽ നിന്ന് എനിക്ക് വ്യക്തിപരമായി അനുഭവം ഉണ്ടായിട്ടില്ല. എന്നാൽ മിടൂ ആരോപണത്തെ ഞാൻ ഗൗരവമായി കാണു

കൊച്ചിയിലെ ചേരാനല്ലൂരിലുള്ള ഇങ്ക്‌ഫെക്ടഡ് എന്ന ടാറ്റൂ സ്ഥാപനത്തിൽ ടാറ്റൂ ചെയ്യാനെത്തിയ ആറ് യുവതികളാണ് ലൈംഗികപീഡനത്തിന് ഇരയായെന്ന് പരാതി നൽകിയിരിക്കുന്നത്. ബലാത്സംഗക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ സുജേഷിനെതിരെ ചുമത്തിയിട്ടുണ്ട്.