ഹൈക്കോടതി ജഡ്ജിമാരുടെ അടി വസ്ത്രം കാവി, യഹിയ തങ്ങൾക്കെതിരേ പുതിയ കേസ്

പോപ്പുലർ ഫ്രണ്ട് തലവൻ യഹിയ തങ്ങൾക്കെതിരേ അടുത്ത കേസും രജിസ്റ്റർ ചെയ്ത് കേരളാ പോലീസ്. കൊലവിളി മുദ്രാവാക്യം വിളിച്ച് അറസ്റ്റിലായ യഹിയ തങ്ങൾക്കെതിരേ പുതിയ കേസ് വന്നിരിക്കുന്നത് ഹൈക്കോടതി ജഡ്ജിമാരുടെ അടി വസ്ത്രം കാവി ആണെന്നുള്ള പരാമർശവും കോടതിക്കെതിരായ ഭീഷണി പെടുത്തലും മൂലമാണ്‌. ഹൈക്കോടതി ജഡ്ജിമാരിൽ പുരുഷന്മാരും സ്ത്രീകളും ജോലി ചെയ്യുന്നുണ്ട്. അവരെ എല്ലാം ആക്ഷേപിക്കുകയും ലൈംഗീകമായി അധിക്ഷേപിക്കുകയും ചെയ്തു എന്നാണ്‌ കേസ്.ആലപ്പുഴ സൗത്ത് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.ഇപ്പോൾ കുട്ടിയേ കൊണ്ട് കൊലവിളി മുദ്രാവാക്യം നടത്തുകയും അത് ഏറെ പേർ ഏറ്റുവിളിക്കുകയും ചെയ്ത കേസിൽ അർസ്റ്റ് ചെയ്ത് ജയിലിൽ കഴിയുകയാണ്‌ യഹിയ തങ്ങൾ.ആലപ്പുഴയിൽ ശനിയാഴ്ച്ച നടന്ന പോപ്പുലർ ഫ്രണ്ടിന്റെ എസ്പി ഓഫീസ് മാർച്ചിനിടെയായിരുന്നു യഹിയ ജഡ്ജിയെ അധിക്ഷേപിച്ചത്. ജഡ്ജിക്കെതിരെ അശ്ലീലം കലർന്ന പദപ്രയോഗം നടത്തുകയായിരുന്നു. പി.സി.ജോർജിന് ജാമ്യം നൽകിയ ജഡ്ജിക്കെതിരേയും ആരോപണം ഉന്നയിച്ചു.

ഹൈക്കോടതിക്കും ജഡ്ജിമാർക്കും എതിരേ എന്തും വിളിച്ച് പറയാമെന്നും ഭീഷണിയും ഒക്കെ നടത്തുന്ന പോപ്പുലർ ഫ്രണ്ടിനുള്ള താക്കീത് കൂടിയായാണ്‌ നടപടി. ഇപ്പോൾ കേരളാ പോലീസ് കേസ് എടുത്തു എങ്കിലും ഇതിനെതിരേ ആദ്യം രംഗത്ത് വന്ന പ്രതികരിച്ചതും ഹൈക്കോടതി ആയിരുന്നു. ഹൈക്കോടതി ജസീസ് നഗരേഷ് ആയിരുന്നു പോപ്പുലർ ഫ്രണ്ട് നേതാവിനെതിരെ രംഗത്ത് വന്നത്. പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ജഡ്ജിമാർക്കെതിരായ ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തുന്നത് ഭരണഘടനയെ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാണ് എന്നും നീതിന്യായവ്യവസ്ഥയെ മോശമാക്കി കാണിക്കുന്നതിന് തുല്യമാണ് എന്നും ഹൈക്കോടതി ജഡ്ജി എൻ.നഗരേഷ് വ്യക്തമാക്കിയിരുന്നു..ഇത്തരം പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് പരലരുംആസ്വദിക്കുന്നു… ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തുന്നത് ഭരണഘടനയെ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാണ്. ഇത് നീതിന്യായവ്യവസ്ഥയെ മോശമാക്കി കാണിക്കുന്നതിന് തുല്യമാണ്. കൊച്ചിയിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള ദേശീയ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജസ്റ്റീസ് എൻ.നഗരേഷ്.

ഹൈക്കോടതി ജസ്റ്റീസ് തന്നെ വിഷയത്തിൽ ഇടപെട്ടപ്പോൾ പോലീസ് നടപടി എടുകുകയായിരുന്നു . മുമ്പ് നമുക്കറിയാം പോപ്പുലർ ഫ്രണ്ടിന്റെ ബാല ജിഹാദി ഹിന്ദു ക്രിസ്ത്യൻ വിഭാഗത്തിനെതിരേ നടത്തിയ കൊലവിളിക്കെതിരേ പോലീസ് കേസ് എടുത്തിരുന്നില്ല. പോപ്പുലർ ഫ്രണ്ട് കുട്ടിയുടെ വീഡിയോയും ആദ്യ വാർത്ത വരുന്നത് കർമ്മ ന്യൂസിൽ ആയിരുന്നു. തുടർന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായി. അതിനും ശേഷം 2 ദിവസങ്ങൾ കഴിഞ്ഞാണ്‌ മുഖ്യ ധാരാ മാധ്യമങ്ങൾ അവരുടെ ആരും കാണാത്ത മൂലയിൽ ചെറിയ വാർത്തകൾ നല്കി വിഷയത്തേ ലഘൂകരിച്ചത്. എന്നിട്ടും പോലീസ് കേസെടുത്തിരുന്നില്ല. തുടർന്ന് വന മാധ്യമങ്ങളിലൂടെ ജനവികാരവും ഹിന്ദു ക്രിസ്ത്യൻ വികാരവും അതി സക്തമായപ്പോൾ ഹൈക്കോടതി തന്നെ ഇടപെടുകയായിരുന്നു. മുദ്രാവാക്യം വിളിച്ചവരേ മുഴുവനും സംഘാടകരേയും അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി കർശന നിർദ്ദേശം നല്കി. തുടർന്ന് മാത്രമാണ്‌ പോലീസിലെ പച്ച വെളിച്ചത്തേ മറികടന്ന് നടപടി സ്വീകരിച്ചത്. അങ്ങിയാണ്‌ പോപ്പുലർ ഫ്രണ്ട് തലവൻ തന്നെ അറസ്റ്റിലാകുന്നത്. പോപ്പുലർ ഫ്രണ്ട്കാരെ അറസ്റ്റ് ചെയ്തതിൽ കേരളാ സർക്കാരിനും പോലീസിനും അഭിമാനിക്കാൻ ഒന്നും ഇല്ല. എല്ലാം ഹൈക്കോടതിയുടേയും കേന്ദ്ര ഏജൻസികളുടേയും ശക്തമായ നീക്കങ്ങളിൽ പച്ച വെളിച്ചത്തിൽ നീങ്ങിയ പോലീസിനു അടി പതറുക തന്നെയായിരുന്നു. പോലീസിനെ ഈ കാര്യത്തിൽ കുറ്റം പറയാൻ ആവില്ല. കാരണം അവർക്ക് ലഭിക്കുന്ന നിർദ്ദേശങ്ങൾ സർക്കാർ തലത്തിൽ നിന്നാണ്‌

ഇപ്പോൾ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് യഹിയ തങ്ങൾ ഹൈക്കോടതിക്കെതിരെയും ഭീഷണി മുഴക്കിയതോടെ വിഷയം ദേശീയ തലത്തിലേക്ക് എത്തി. ഹൈക്കോടതിയെ ആക്ഷേപിക്കുക എന്നാൽ രാജ്യത്തേ ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരേ ഇസ്ളാമിക തീവ്ര ശക്തികൾ നീങ്ങുന്നു എന്നാണ്‌. ഭരണഘടനക്കെതിരേ ഭീഷണിയും ഉണ്ടാകുന്നു. ഇതിനെല്ലാം യഹിയ തങ്ങൾ ഇനി കേന്ദ്ര ഏജൻസികൾക്ക് മുന്നിലും എണ്ണിയെണ്ണി മറുപടിപറയേണ്ടിവരും.കൊലവിളി മുദ്രാവാക്യ കേസിൽ കഴിഞ്ഞ ദിവസം യഹിയ പിടിയിലായിരുന്നു. തൃശ്ശൂർ കുന്നംകുളവെച്ചാണ് പിടിയിലായത്. പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയർമാനായിരുന്നു ഇയാൾ.