ഷൂട്ടിങ്ങിനി‌ടെ അപകടം; അമിതാഭ് ബച്ചന് ഗുരുതര പരിക്ക്, വാരിയെല്ല് ഒടിഞ്ഞു

ഹൈദരാബാദ് : സിനിമാ ചിത്രീകരണത്തിനിടെ മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന് അപകടത്തില്‍ ഗുരുതരപരുക്ക്.
ഹൈദരാബാദില്‍ പ്രോജക്ട് കെ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് അപകടമുണ്ടായത്. വലതുഭാഗത്ത് വാരിയെല്ല് പൊട്ടി. പേശികള്‍ക്കും സാരമായ പരുക്കുകളുണ്ടെന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്.

ഉടൻതന്നെ ഷൂട്ടിങ് നിര്‍ത്തിവച്ച് അദ്ദേഹത്തെ ഉടന്‍ എഐജി ആശുപത്രിയിലെത്തിച്ചു. സിടി സ്കാന്‍ എടുത്തശേഷം മുംബൈയിലേക്ക് മടങ്ങി. ഡോക്ടര്‍മാര്‍ പരിപൂര്‍ണ വിശ്രമം നിര്‍ദേശിച്ചെന്ന് ബച്ചന്‍ ബ്ലോഗില്‍ കുറിച്ചു.

‘ശരീരം ചലിപ്പിക്കാന്‍ കഴിയാത്തത്ര വേദനയുണ്ട്. ശ്വാസമെടുക്കുമ്പോഴും വേദനയാണ്. ഏതാനും ആഴ്ചകള്‍ ബെഡ് റെസ്റ്റ് തന്നെ വേണ്ടിവരും. വേദനസംഹാരികളുടെ ബലത്തിലാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്.’ എന്നും
അമിതാഭ് ബച്ചൻ പ്രതികരിച്ചു.