സ്വകാര്യ ബസിൽ നഗ്നതാ പ്രദർശനം നടത്തിയത് ബിനു തിരിച്ചറിഞ്ഞു

കണ്ണൂർ: ചെറുപുഴ ബസ് സ്റ്റാൻഡിൽ നിന്നും യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും സ്വയംഭോഗം ചെയ്യുകയും ചെയ്തയാളെ തിരിച്ചറിഞ്ഞു. ചിറ്റാരിക്കൽ നല്ലോമ്പുഴ കല്ലങ്കോട് സ്വദേശി ബിനു നിരപ്പേലാണ് ബസിൽ നഗ്നതാ പ്രദർശനം നടത്തിയത്. ഇയാൾക്കെതിരെ ചെറുപുഴ പോലിസ് കേസെടുത്തു.

ബിനുവിനെ കണ്ടെത്താനായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു. തളിപ്പറമ്പ് – ചെറുപുഴ ബസ് സ്റ്റാൻഡിലാണ് സംഭവം ഉണ്ടായത്. അടുത്ത യാത്രയ്ക്ക് വേണ്ടി ബസ് നിർത്തിയിട്ടപ്പോൾ യുവതി ഇരുന്ന സീറ്റിന് എതിർഭാഗത്ത് വന്നിരുന്ന മധ്യവയസ്‌കൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. പിന്നീട് യുവതിയെ നോക്കി ഇയാൾ പരസ്യമായി സ്വയംഭോഗം ചെയ്തു. ബസിൽ പത്രം മടിയിൽ വെച്ചു യുവതി കയറുമ്പോൾ സീറ്റിലിരുന്ന ഇയാൾ മുണ്ടു പൊക്കി കാണിച്ച് സ്വയം ഭോഗം ചെയ്യുകയായിരുന്നു.

യുവതി മൊബൈലിൽ വീഡിയോ ദൃശ്യം പകർത്തുന്നതിനിടെ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ ഇയാൾ ഇത് തുടരുകയുമായിരുന്നു. സ്റ്റാൻഡിൽ നിർയിട്ടിരുന്ന ബസിൽ ഈ സമയത്ത് മറ്റു ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല. മറ്റു ആളുകൾ ബസിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ഇയാൾ ഇറങ്ങിപ്പോയെന്നാണ് വിവരം. ജീവനക്കാരോട് പെൺകുട്ടി ഇക്കാര്യം പറഞ്ഞതോടെ ഇവർ ബസ് സ്റ്റാൻഡിൽ പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.