യുവതിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രതിയെ പോലീസ് പിടികൂടി

തൃശൂര്‍. സെക്‌സ് ചാറ്റ് ആപ്പില്‍ യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച വ്യക്തിയെ പോലീസ് പിടികൂടി. യുവതിയുടെ നഗ്നദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം സെക്‌സ് ചാറ്റ് ആപ്പില്‍ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കടങ്ങോട് മണ്ടംപറമ്പ് കളത്തുവീട്ടില്‍ സെബിയെയാണ് എരുമപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി യുവതിയോട് ആപ്പില്‍ ചാറ്റ് ചെയ്യുവാനും പ്രേരിപ്പിച്ചതായിട്ടാണ് വിവരം.

പങ്കാളികളുടെ നഗ്നദൃശ്യങ്ങള്‍ പരസ്പരം കൈമാറുന്ന ആപ്പാണിത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ ഫോണില്‍ നിന്നും ഇത് സംബന്ധിച്ച തെളിവുകള്‍ പോലീസ് കണ്ടെത്തി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും.