നടന്‍ അനൂപ് വിവാഹിതനായി, അനൂപ് ഇഷയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത് പുലര്‍ച്ചെ ഗുരുവായൂരമ്പല നടയില്‍ വെച്ച്

മിനിസ്‌ക്രീന്‍ താരവും മുന്‍ ബിഗ്‌ബോസ് മത്സരാര്‍ത്ഥിയുമായ അനൂപ് കൃഷ്ണന്‍ വിവാഹിതനായി. പുലര്‍ച്ചെയായിരുന്നു അനൂപ് ഇഷ എന്ന് വിളിക്കുന്ന ഐശ്വര്യയുടെയും വിവാഹം നടന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഞായറാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ച് പുലര്‍ച്ചെ വിവാഹം നടത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.

വളരെ വ്യത്യ്‌സ്തമായ വിവാഹമായിരുന്നു അനൂപിന്റേത്. ലളിതമായി നടന്ന ചടങ്ങില്‍ വളരെ വേണ്ടപ്പെട്ടവര്‍ മാത്രമാണ് പങ്കെടുത്തത്. ലോക്ക്ഡൗണ്‍ ആയതിനില്‍ പുലര്‍ച്ചെ തന്നെ അനൂപും ഐശ്വര്യയും ക്ഷേത്രത്തിലെത്തി. വൈകാതെ അനൂപ് ഐശ്വര്യയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി. വിവാഹ ശേഷം ഇഷയെ കൂട്ടി അനുപ് സ്വയം ഡ്രൈവ് ചെയ്ത് പോവുകയും ചെയ്തു.

മിനിസ്‌ക്രീനില്‍ നിരവധി പരമ്പരകളില്‍ ഭാഗമായ അനൂപ് ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്ന് മുതലാണ് ശ്രദ്ധേയനായത്. തന്റെ പ്രണയത്തെ കുറിച്ച് ബിഗ് ബോസില്‍ വെച്ചാണ് അനൂപ് ആദ്യമായി തുറന്ന് പറയുന്നത്. അനൂപിന്റെ പിറന്നാള്‍ ദിനത്തില്‍ ഇഷ ഒരു വീഡിയോ അയച്ചിരുന്നെങ്കിലും മുഖം വ്യക്തമായി കാണിച്ചിരുന്നില്ല. ഇതോടെയാണ് അനൂപ് പ്രണയത്തിലാണെന്ന കാര്യം പുറത്ത് എത്തിയത്.

ബിഗ്‌ബോസില്‍ നിന്നും പുറത്തെത്തിയ ശേഷം അനൂപ് തന്റെ ഭാവി വധുവിനെ പരിചയപ്പെടുത്തിയിരുന്നു. ഐശ്വര്യ നായര്‍ എന്നാണ് ഇഷയുടെ യഥാര്‍ത്ഥ പേര്. ഡോക്ടറാണ് താരപത്‌നി. ജൂണിലാണ് അനൂപിന്റെയും ഇഷയുടെയും വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ വിവാഹ തീയ്യതി അന്ന് പരസ്യപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം അനൂപ് പങ്കുവെച്ച സേവ് ദ ഡേറ്റ് വീഡിയോയിലൂടെയാണ് വിവാഹ തീയതി പുറത്തറിയുന്നത്.