നടന്‍ ദേവന്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍

തിരുവനന്തപുരം. ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി ചലച്ചിത്ര നടന്‍ ദേവനെ നിയമിച്ചു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ദേവനെ നാമനിര്‍ദേശം ചെയ്തത്. കെ സുരേന്ദ്രന്‍ തന്നെ ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.

ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിതനായ നടന്‍ ദേവന് ഭാവുകങ്ങള്‍ എന്ന് സുരേന്ദ്രന്‍ ഫെയ്‌സ്ബിക്കില്‍ കുറിച്ചു. ബിജെപിയില്‍ തനിക്ക് ശക്തമായ സ്ഥാനം വേണമെന്ന് ദേവന്‍ ആവശ്യപ്പെട്ടിരുന്നു.