96ാം വയസിലും ജോലി ചെയ്യുന്നു, ജീവിതത്തിൽ തോൽക്കാൻ മനസ്സില്ലാത്ത അമ്മ

96 വയസ്സായിട്ടും സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്ന സരസ്വതി എന്ന അമ്മയെ പരിചയപ്പെടുത്തി നടൻ മുൻഷി ബൈജു. വിഴിഞ്ഞം ഉച്ചക്കട സ്വദേശിനിയായ സരസ്വതി അമ്മ ഈ പ്രായത്തിലും സ്വന്തമായി ഓല കീറി ചൂൽ ഉണ്ടാക്കി ചാല മാർക്കറ്റിൽ കൊണ്ടു വന്നു വിൽക്കുന്നു. ഈ പ്രായത്തിലും അധ്വാനിക്കാൻ കാണിക്കുന്ന അമ്മയുടെ മനസിനെ പ്രകീർത്തിക്കുകയാണ് സോഷ്യൽ മീഡിയ.

നടൻ മുൻഷി ബൈജു പങ്കിട്ട കുറിപ്പിങ്ങനെ, ഇത് സരസ്വതി അമ്മ വയസ് 96, വീട് വിഴിഞ്ഞം ഉച്ചക്കടയിൽ. സ്വന്തമായി ഓല കീറി ‘ചൂൽ’ ഉണ്ടാക്കി ചാല മാർക്കറ്റിൽ കൊണ്ട് വന്നു ഇപ്പോഴും വിൽക്കുന്നു. ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ച ഉടൻ മാസ്ക് ഒക്കെ മാറ്റി പുഞ്ചിരിച്ചു കൊണ്ട് സ്റ്റെയിലിൽ ഒരു നില്പ് ‘ഇന്നാ എടുത്തോ മക്കളെ ‘ എന്ന മറുപടിയും. ജീവിതത്തിൽ തോൽക്കാൻ മനസ്സില്ലാത്ത അമ്മ