മോഹൻ കുമാറായതോടെ സ്വന്തം സ്വഭാവം മറന്നുപോയി,സീരിയൽ തീർന്നാൽ ഞാൻ പാതി മരിച്ചതിന് തുല്യം- സായ് കിരൺ

നിരവധി ആരാധകരുള്ള സീരിയലാണ് വാനമ്പാടി.അതിലെ കഥാപാത്രങ്ങളെല്ലാം മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രീയപ്പെട്ടവരാണ്.ചിത്രത്തിലെ പ്രധാന കഥാപാത്രമായ മോഹൻ കുമാറിനെ അവതരിപ്പിക്കുന്നത് തെലുങ്ക് നടൻ സായ് കിരൺ ആണ്.തെലുങ്ക് സിനിമകളിൽ സജീവ സാനിധ്യമായിരുന്ന സായ്കിരൺ ഇപ്പോൾ മലയാളത്തിലും തമിഴിലും മിനിസ്‌ക്രീനിൽ നിറഞ്ഞുനിൽക്കുകയാണ്.അതേസമയം ഒരുകാലത്ത് മലയാളത്തിൽ നിറഞ്ഞുനിന്ന ഗായിക പി. സുശീലയുടെ കൊച്ചുമോനാണ് സായ് കിരൺ എന്ന് അധികം ആർക്കുമറിയാത്ത കാര്യമാണ്.

ഇപ്പോൾ വാനമ്പാടി സീരിയലിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം.മൂന്ന് വർഷത്തോളമായി മോഹൻകുമാർ ആയി അഭിനയിക്കുന്ന ഞാൻ സ്വന്തം ക്യാരക്ടർ ഇപ്പോൾ മറന്നു പോയത് പോലെ ആയി.കൊയിലമ്മ എന്ന തെലുങ്ക് സീരിയൽ കണ്ടിട്ടാണ് വാനമ്പാടിയുടെ അണിയറ പ്രവർത്തകർ തന്നെ സമീപിച്ചതെന്നും നടൻ

ഇനി എന്നെങ്കിലും വാനമ്പാടി തീർന്നാൽ അതോടെ താൻ പാതി മരിക്കുമെന്നും സായി കിരൺ.അഭിനയം കഴിഞ്ഞാൽ പിന്നെ ഏറ്റവും ഇഷ്ടമുള്ളത് സംഗീതവും അതുപോലെ പാമ്പുപിടുത്തവും ആണ്,പാമ്പ് പിടുത്തത്തിൽ ലൈസൻസ് ഉണ്ട്,സീരിയൽ ഇത്രയും വർഷം നീണ്ടുപോയതിനാൽ അനുമോളും തമ്പുരു മോളും ഇപ്പോൾ തനിക്ക് സ്വന്തം മക്കളെ പോലെയാണെന്നും സായി പറഞ്ഞു

സംഗീതകുടുംബത്തിൽ നിന്നുമാണ് അഭിനയ രംഗത്തേക്ക് സായ്കിരൺ എത്തിയത്.ഗായിക പി സുശീലയുടെ കൊച്ചുമകനായ സായ്കിരണിന്റെ അച്ഛനും പ്രമുഖ പാട്ടുകാരനാണ്.പി.സുശീലയുടെ സഹോദരിയുടെ മകനാണ് സായ്കിരണിന്റെ അച്ഛൻ രാമകൃഷ്ണ വിസ്സംരാജു.ഇദ്ദേഹവും ഭാര്യയും ഉൾപെടെ കുടുംബത്തിലെ എല്ലാവരും ഗായകർ ആണെങ്കിലും സായ്കിരണിന് അഭിനയത്തോടായിരുന്നു കൂടുതൽ ഇഷ്ടം.അതിനാൽ തന്നെയാണ് വാനമ്പാടിയിലെ പാട്ടുകാരൻ കൂടിയായ മോഹൻകുമാറിനെ അനായാസേന അവതരിപ്പിക്കാനും സായ്കിരണിന് കഴിഞ്ഞത്.

തെലുങ്ക് സീരിയലായ കൊയിലമ്മയുടെ റീമേക്കാണ് വാനമ്പാടി.കൊയിലമ്മയിലെ നായകനെയും സായ്കിരൺ തന്നെയാണ് അവതരിപ്പിച്ചത്.ഇതാണ് വാനമ്പാടിയിലും അതേ കഥാപാത്രമായി സായ്കിരൺ എത്താൻ കാരണം.35ഓളം തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുള്ള സായ്കിരൺ ഭക്ത സീരിയലുകളിൽ കൃഷ്ണനും വിഷ്ണുവുമായി എല്ലാം തിളങ്ങിയിട്ടുണ്ട്.വിവാഹമോചിതൻ കൂടിയാണ് സായ്കിരൺ.2010ൽ വൈഷ്ണവിയെ വിവാഹം കഴിച്ചെങ്കിലും അധികം വൈകാതെ ബന്ധം വേർപിരിഞ്ഞ് ഇപ്പോൾ സായ്കിരൺ അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് താമസിക്കുന്നത്.