പോലീസ് സ്‌റ്റേഷനില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ നടന്‍ വിനായകനെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി. മദ്യപിച്ച് പോലീസ് സ്‌റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ നടന്‍ വിനായകനെ പോലീസ് അറസ്റ്റ് ചെയ്തു. വിനായകന്‍ മദ്യലഹരിയിലാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തിയെന്നും പോലീസ് പറയുന്നു. എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലാണ് സംഭവം.

അതേസമയം പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടുത്തിയ കുറ്റത്തിനാണ് പോലീസ് നടനെതിരെ കേസ് എടുത്തിരിക്കുന്നത്. വിനായകനെ ജനറല്‍ ആശുപത്രിയില്‍ മദ്യപരിശോധനയ്ക്ക് എത്തിച്ചു. നടനെ ഫ്‌ലാറ്റില്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. എന്നാല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയ വിനായകന്‍ ബഹളംവെയ്ക്കുകയായിരുന്നു.