വമ്പൻ സർപ്രൈസ്‌, പ്രശാന്ത് ബാലകൃഷ്ണനുമായുള്ള വിവാഹം വെളിപ്പെടുത്തി ലെന‌, പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നതുവരെ രഹസ്യമായി സൂക്ഷിച്ചു

താൻ വിവാഹിതയായെന്നുള്ള വെളിപ്പെടുത്തലുമായി നടി ലെന. മലയാളികളെ ആകമാനം ഞെട്ടിച്ചിരിക്കുകയാണ് തരാം. അതിന് ഒരു കാരണമുണ്ട്. ഗഗൻയാൻ ബഹിരാകാശ യാത്രികരിലെ മലയാളി സാന്നിധ്യം, സംഘത്തിന്റെ തലവൻ കൂടിയായ പ്രശാന്ത് ബാലകൃഷ്ണൻ ആണ് വരൻ. 2024 ജനുവരി 17-നാണ് താനും പ്രശാന്ത് ബാലകൃഷ്ണനും തമ്മിലുള്ള വിവാഹം നടന്നതെന്നും ബഹിരാകാശ യാത്രികരെ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാനാണ് താൻ കാത്തിരുന്നതെന്നും ലെന പറഞ്ഞു.

പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശ യാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റനും മലയാളിയുമായ പ്രശാന്ത് ബാലകൃഷ്ണൻ സംസ്ഥാനത്തിന് തന്നെ അഭിമാനമായി. ഇതിനിടെയാണ് ലെന ഈ ബിഗ് സർപ്രൈസ് കൂടി പുറത്തുവിട്ടത്

വിവാഹ ചിത്രങ്ങളും താരം സമൂഹമാദ്ധ്യമങ്ങൾ വഴി പങ്കുവെച്ചിട്ടുണ്ട്. വിവാഹ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ലെന ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ച കുറിപ്പ്,

ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷമാണ്. ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു.