വയനാട് 10 വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ

വയനാട് : 10 വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സുനിത – ബിനു ദമ്പതികളുടെ മകൻ ബേബിലേഷ് ആണ് മരിച്ചത്. കൽപ്പറ്റയ്‌ക്ക് സമീപം മേപ്പാടിയിൽ ഇന്ന് വൈകിട്ടോടെയാണ് സംഭവം. ചേമ്പോത്തറ കോളനിയിലാണ് കുടുംബം താമസിച്ചിരുന്നത്.

വീട്ടിലെ അടുക്കള ഭാഗത്തെ ജനലിൽ കയറിൽ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സ്‌കൂൾ കഴിഞ്ഞ വീട്ടിലെത്തിയ കുട്ടിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പിന്നാലെ കല്പറ്റ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.