കഴുത്തിൽ കിടക്കുന്നത് മാത്രമല്ല, സാരിയും, മന്ത്രകോടിയും, ചെരുപ്പ് വരെ ഭർത്താവ് വാങ്ങിതന്നത്, അശ്വതി

വിസ്മയയുടെ മരണം തീരാ വേദനയാവുകയാണ്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ ഉപദ്രവത്തെ തുടർന്നാണ് വിസ്മയയ്ക്ക് ജീവൻ നഷ്ടപ്പെട്ടത്. സംഭവത്തിൽ പ്രതികരിച്ച് നിരവധി പേർ രംഗത്ത് എത്തുന്നുണ്ട്. വിസ്‌മയയ്ക്ക് അനുശോചന സന്ദേശങ്ങൾ നിറയുന്നതിനൊപ്പം ടെലിവിഷൻ താരം അശ്വതി തോമസ്, വീണ നായർ തുടങ്ങിയവർക്കെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ, വിമർശനങ്ങൾക്കും ട്രോളുകൾക്കും താരങ്ങൾ വ്യക്തമായ മറുപടിയും നൽകി. സ്വർണാഭരണങ്ങൾ അണിഞ്ഞുകൊണ്ടുള്ള വിവാഹചിത്രങ്ങളാണ് വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്. സ്ത്രീധനം എന്റെ ഭർത്താവ് ചോദിച്ചിട്ടില്ല, വാങ്ങിയിട്ടില്ല അപ്പോൾ ആ കഴുത്തിൽ കിടക്കുന്നതൊക്കെ എന്ന് ചോദിക്കുന്നവരോട്..കഴുത്തിൽ കിടക്കുന്നത് മാത്രമല്ല, ഉടുത്തേക്കുന്ന സാരിയും, മന്ത്രകോടിയും, കാലേൽ ഇട്ടിരുന്ന ചെരുപ്പ് വരെ അദ്ദേഹം എനിക്ക് വാങ്ങി തന്നതാണെന്നാണ് അശ്വതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്

കുറിപ്പിന്റെ പൂർണ്ണരൂപം

എന്റെ കല്യാണ ഫോട്ടോ ആയിരുന്നല്ലോ വിഷയം ഇതാ കണ്ടോളു.. പിന്നെ സ്ത്രീധനം എന്റെ ഭർത്താവ് ചോദിച്ചിട്ടില്ല, വാങ്ങിയിട്ടില്ല അപ്പോൾ ആ കഴുത്തിൽ കിടക്കുന്നതൊക്കെ എന്ന് ചോദിക്കുന്നവരോട്..കഴുത്തിൽ കിടക്കുന്നത് മാത്രമല്ല, ഉടുത്തേക്കുന്ന സാരിയും, മന്ത്രകോടിയും, കാലേൽ ഇട്ടിരുന്ന ചെരുപ്പ് വരെ അദ്ദേഹം എനിക്ക് വാങ്ങി തന്നതാണ്.. വളരെ കുറച്ചു പേർക്ക് മാത്രം അറിയാവുന്ന കാര്യമായിരുന്നു . കല്യാണ ദിവസം എന്റെ വീട്ടുകാർ വന്ന വണ്ടിയുടെ വണ്ടിക്കൂലി പോലും അവർക്കു ചിലവായില്ല എന്നതും തല ഉയർത്തി തന്നെ ഞാൻ പറയും. ഇതാരെയും ബോധിപ്പിക്കാനൊന്നുമല്ല പക്ഷെ ഏറ്റെടുക്കാൻ പറ്റുന്ന വെല്ലുവിളികൾ ഏറ്റെടുക്കണമല്ലോ .

അതോണ്ട് എന്നെ എയറിൽ നിർത്തി എന്ന് സ്വയം ആശ്വസിക്കുന്ന സഹോദരന്മാര് എന്റെ കല്യാണ ഫോട്ടോ തെളിവെടുപ്പ് നടത്താതെ, നിങ്ങൾ പെണ്ണ് കെട്ടിയിട്ടില്ലെങ്കിൽ, സ്ത്രീ തന്നെ ധനം എന്ന് സ്വയം ചിന്തിച്ചു അത് അങ്ങനെ ആകണം എന്ന് വീട്ടുകാരെയും പറഞ്ഞു ബോധ്യപ്പെടുത്തി സന്തോഷത്തോടെ ജീവിക്കൂ .വീട്ടുകാർ സമ്മതിക്കുന്നില്ലേൽ അവളെ വിളിച്ചു ഇറങ്ങാനുള്ള ചങ്കൂറ്റം കാണിക്കു. പിന്നെ ചില ആളുകളുടെ കമെന്റ് കണ്ടപ്പോൾ ,സ്വന്തം അമ്മ അച്ഛനെ ചൂണ്ടി കാണിക്കുമ്പോൾ “അമ്മേ ഇതുതന്നെയാണോ എന്റച്ഛൻ, ഉള്ളതാണോ?” എന്ന് തിരിച്ചു ചോദിക്കുന്ന പോലെയാണ് തോന്നിയത് അവരുടെ കമെന്റിനു എനിക്ക് മറുപടിയില്ല