ഇത്രയ്ക്ക് ചിരി വേണോ, മരണം കഴിഞ്ഞ് അധികനാളായില്ല, ഗോപിക അനിലിന് നേരെ സൈബർ ആക്രമണം

ടെലിവിഷന്‍ താരം ഗോപിക അനിലും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ഈ വാര്‍ത്ത പങ്കുവച്ചതോടെയാണ് കാര്യം ആരാധകര്‍ അറിയുന്നത്. വിവാഹ നിശ്ചയത്തില്‍ നിന്നുമുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയു ചെയ്തിരുന്നു. ഈ സന്തോഷത്തില്‍ താരങ്ങള്‍ക്ക് ആശംസകളുമായി സീരിയല്‍-സിനിമാ ലോകത്തു നിന്നും ധാരാളം പേരാണ് ആശംസകളുമായി എത്തുന്നത്. താരങ്ങളും വിവാഹ നിശ്ചയത്തിന് എത്തിയിരുന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ഈ അവസരത്തിലും വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു സാന്ത്വനത്തിന്റെ സംവിധായകന്‍ ആദിത്യന്‍ മരിച്ചത്. മരണ വീട്ടില്‍ കരഞ്ഞ് തളര്‍ന്നു നില്‍ക്കുന്ന ഗോപികയെ എല്ലാവരും കണ്ടിരുന്നു. വേദനിപ്പിക്കുന്നതായിരുന്നു ആ കാഴ്ചകള്‍. എന്നാല്‍ രണ്ട് ദിവസത്തിനകം തന്റെ വിവാഹ നിശ്ചയത്തിന് ചിരിച്ച് സന്തോഷിച്ച് നില്‍ക്കുന്ന ഗോപികയെ കണ്ടപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ക്ക് ദഹിച്ചില്ല.

”ഒരു മരണത്തിന് ശേഷം അധിക ദിവസമാകുന്നതിന് മുന്‍പ് ഇത്ര ചിരി ഒഴിവാക്കാമായിരുന്നു. മരിച്ചയാളോടുള്ള ആദരം ചടങ്ങില്‍ മെന്‍ഷന്‍ ചെയ്തിരിക്കും എന്ന് പ്രതീക്ഷിക്കുന്നു”. ”ഇന്നലെ അല്ലേ ഇവരെ രണ്ടിനേയും ഒരു മരണ വീട്ടില്‍ കരഞ്ഞു കൊണ്ട് നില്‍ക്കുന്നതായി കണ്ടത്” എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങള്‍. നിരവധി പേരാണ് ഇത്തരത്തിലുള്ള കമന്റുകളുമായി എത്തുന്നത്.

എന്തൊരു മനുഷ്യര്‍ ആണ് നമ്മുടെ നാട്ടില്‍. ഇന്ന് അവരുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിവസം ആണ്. ആ സന്തോഷം 2 ദിവസം മുമ്പ് മരിച്ച അവര്‍ അഭിനയികുന്ന സീരിയല്‍ സംവിധായകന്റെ പേരും പറഞ്ഞു മാറ്റി വെക്കണോ. നമുക്ക് എല്ലാര്‍ക്കും ദൈവം മറക്കാന്‍ ഉള്ള കഴിവും ബാക്കി ഉള്ള ജീവിതം മുന്നോട്ട് ജീവിക്കാനും ഉള്ള കഴിവ് തന്നിട്ടുണ്ട്. എന്നിങ്ങനെ ഗോപികയെ പിന്തുണയ്ക്കുന്നവരും കുറച്ചല്ല.