കുട്ടിക്കാല ചിത്രം പങ്കുവെച്ച മലയാളികളുടെ പ്രിയ നായിക, ഏറ്റെടുത്ത് ആരാധകര്‍

കോവിഡിനെ തടയാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമ താരങ്ങളും വീടുകളില്‍ തന്നെ ഒതുങ്ങി കൂടുകയാണ്. പലരും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. കോവിഡ് ബോധവത്കരണ മെസേജുകളും മറ്റ് സ്വകാര്യ വിശേഷങ്ങളും താരങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കു വയ്ക്കുന്നുണ്ട്. ഇതിനിടെ നടി ജോമോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്. തന്റെ പഴയകാല ചിത്രമാണ് ജോമോള്‍ പങ്കു വെച്ചിരിക്കുന്നത്. 37 വര്‍ഷം മുമ്പുള്ള ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വെച്ചിരിക്കുന്നത്.

‘ഇത് 37 വര്‍ഷങ്ങള്‍ക്കുമുമ്പ്.. ഇപ്പോള്‍ എനിക്കെത്ര വയസ്സെന്ന് ഊഹിക്കാമല്ലോ?’ എന്ന അടിക്കുറിപ്പോടെ ആണ് നടി ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന് കീഴെ നിരവധി പേര്‍ കമന്റുമായി എത്തുന്നുണ്ട്. ഇപ്പോഴും നടിയെ കണ്ടാല്‍ പ്രായം പ്രായം തോന്നുന്നില്ലെന്നും ഇരുപത്തിയഞ്ചുകാരിയെ പോലെ ഉണ്ടെന്നുമൊക്ക ആണ് ആരാധകരുടെ കമന്റ്.

ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലെ കുട്ടി ഉണ്ണിയാര്‍ച്ച ആയിട്ടാണ് ജോമോള്‍ മലയാള സിനിമ ലോകത്ത് തന്റെ അരങ്ങേറ്റം കുറിക്കുന്നത്. പിന്നാലെ ് അനഘ, മൈ ഡിയര്‍ മുത്തച്ഛന്‍ എന്നീ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു. ഒടുവില്‍ ജയറാമിന്റെ നായകനായി സ്‌നേഹത്തിലൂടെ നായികയായി സിനിമയില്‍ അരങ്ങേറി. പിന്നീട് എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി.

നിറം, ദീപസ്തംഭം മഹാശ്ചര്യം, മയില്‍പ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവളായി ജോമോള്‍ മാറി. കുറച്ച് കാലമാ.ി സിനിമയില്‍ നിന്നും താരം വിട്ടു നില്‍ക്കുകയാണ്. ഇതിനിടെയാണ് നടി തന്റെ കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.