പെൺ കുഞ്ഞ് ജനിച്ചു, സന്തോഷ വാർത്ത പങ്കിട്ട് മൃദുല

മലയാളികൾ ഏറ്റെടുത്ത രണ്ട് താരങ്ങളാണ് യുവയും മൃദുലയും. യുവയുടെയും മൃദുലയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകാറുണ്ട്. മൃദ്‌വ വ്ലോഗ്സ് എന്നാണ് ഇരുവരുടെയും യൂട്യൂബ് ചാനലിന്റെ പേര്. യൂട്യൂബ് ചാനലിലൂടെ നിരവധി ആരാധകരാണ് ഇരുവരുടെയും വിശേഷങ്ങൾ അറിയുന്നത്.

ഇപ്പോൾ താൻ അമ്മ ആയിരിക്കുകയാണ് എന്ന വിശേഷമാണ് മൃദുല അറിയിക്കുന്നത്. ഒരു പെൺകുഞ്ഞിന് ആണ് ജന്മം നൽകിയിരിക്കുന്നത്. താരം തന്നെയാണ് ഈ വാർത്ത സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചത്. നിരവധി ആളുകളാണ് താരത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

ബേബി ഷവർ ചടങ്ങിൽ മൃദുലയോടും യുവയോടും ഏത് കുഞ്ഞ് വേണം എന്നാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ യുവ ആദ്യം പറഞ്ഞത് ആൺകുഞ്ഞ് എന്നായിരുന്നു. എന്നാൽ പിന്നീട് അത് തിരുത്തി, ആണായാലും പെണ്ണ് ആയാലും ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടിയാൽ മതി എന്നായി. മൃദുലയ്ക്കും അതേ ആഗ്രഹമാണ്.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂ എന്ന സീരിയലിലാണ് മൃദുല അവസാനം അഭിനയിച്ചത്. സീരിയൽ തുടങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ ഗർഭിണിയായതോടെ നടി പിന്മാറുകയായിരുന്നു. ഇനി കുഞ്ഞ് ജനിച്ചതിന് ശേഷമാവും തിരിച്ചെത്തുക.