തന്റെ ഇളയ മകന്റെ വിവാഹമെന്ന് സീമ ജി നായര്‍, കാരണവസ്ഥാനത്ത് മബത്ത മകന്‍ ആരോമല്‍, ആര്‍ഭടമില്ലാത്ത സിംപിള്‍ വിവാഹം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സീമ ജി നായര്‍. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുകയാണ് താരം. നാടകത്തിലൂടെയാണ് സീമ തുടക്കം കുറിച്ചത്. 17-ാം വയസില്‍ കൊച്ചി സംഗമിത്രയുടെ കന്യാമകുമാരിയില്‍ ഒരു കടങ്കഥ എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് 1000ല്‍ അധികം നാടകങ്ങളില്‍ അഭിനയിച്ചു. ഇതിന് ശേഷമാണ് സീരിയലിലും സിനിമയിലും എത്തുന്നത്. ചാരിറ്റി പ്രവര്‍ത്തനവുമായി സജീവമായ സീമ എടുത്തിയ സ്‌നേഹ സീമ എന്ന പേരില്‍ യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു.

സീമയുടെ യൂട്യൂബ് ചാനലില്‍ എത്തിയ പുതിയ വീഡിയോയാണ് വൈറലായി മാറുന്നത്. സീമ ജി നായരുടെ മകന്‍ ആരോമലാണ് പുതിയ വീഡിയോ പങ്കുവെച്ചത്. ഇന്ന് ചിങ്കുഡു വിവാഹിതനാവുകയാണ് എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. 23-ാം വയസിലാണ് ചിങ്കുഡു വിവാഹിതന്‍ ആകുന്നത് എന്നും ലാവണ്യ എന്നാണ് വധുവിന്റെ പേരെന്നും ആരോമല്‍ പറയുന്നു. ആരോമലും കൂട്ടുകാരും മറ്റ് ബന്ധുക്കളുമൊക്കെ അരൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.

അമ്മ ഷൂട്ടിന് പോയതിനാല്‍ എത്താന്‍ സാധിച്ചില്ലെന്നും അതിനാല്‍ ഷൂട്ട് ചെയ്യാന്‍ തന്നെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും ആരോമല്‍ പറയുന്നു. എന്റെ ഇളയ മകന്റെ വിവാഹമെന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ടൈറ്റില്‍. ക്ഷേത്രത്തില്‍ വെച്ച് നടക്കുന്ന വിവാഹ ചടങ്ങുകള്‍ എല്ലാം ആരോമല്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. വിവാഹത്തിന് ശേഷം വീട്ടിലെത്തിയിട്ടുള്ള വിരുന്ന് സത്കാരവും വീഡിയോയിലുണ്ട്.

നിരവധി കമന്റുകള്‍ ആരോമല്‍ പകര്‍ത്തിയിരിക്കുന്ന വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. കൊള്ളാം മോനേ, സെറ്റ് സാരി ഉടുത്തു സിംപിള്‍ കല്യാണം, യാതൊരു ആര്‍ഭാടങ്ങളും ഇല്ലാതെ സിംപിള്‍ ആയൊരു കല്യാണം. ഇത് ആരോമലിന്റെ സ്‌നേഹിതന്‍ ആണോ, സീമയില്ലാതായിപ്പോയല്ലോ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.