അന്ന് തലയിണമന്ത്രത്തിലെ ഇംഗ്ളീഷുകാരി പെൺകുട്ടി, ഇന്ന് ആരാണെന്നറിയുമോ

വർഷങ്ങൾ പോയതറിയാതെ എന്ന ചിത്രത്തിൽ മേനകയുടെ കുട്ടിക്കാലം അവതരിപ്പിച്ച് കൊണ്ട് മലയാളത്തിലേയ്ക്ക് എത്തിയ താരമാണ് സിന്ധു മനു വർമ. നീണ്ട നാളുകൾക്ക് ശേഷം വീണ്ടും അഭിനയ രംഗത്ത് സജീവമായിരിക്കുകയാണ് താരമിപ്പോൾ. ഭാഗ്യജാതകം, പൂക്കാലം വരവായി’ എന്നീ സൂപ്പർഹിറ്റ് ടെലിവിഷൻ പരമ്പരകളിലെ മുഖ്യ കഥാപാത്രങ്ങളിലൂടെ കുടുംബപ്രക്ഷകരുടെ പ്രിയങ്കരിയായി മാറിക്കഴിഞ്ഞു

തലയണ മന്ത്രം എന്ന ചിത്രത്തിന് ഇന്നും ആരാധകർ നിരവധിയാണ്. ഉർവശിയെ ഇംഗ്ലീഷ് പറഞ്ഞു ഞെട്ടിച്ചത് സിന്ധു വർമയാണ്. ചിത്രത്തിൽ ഉർവശിയും ശ്രീനിവാസനും താമസിച്ചിരുന്ന കോളനിയിലെ ജോർജിന്റെയും ജിജിയുടെയും മകളായി സിന്ധു വർമ്മയെത്തിയത്. ഇപ്പോൾ മമ്മൂട്ടി നായകനായെത്തിയ ഹിറ്റ് ചിത്രമായ പ്രീസ്റ്റിൽ പ്രധാന കഥാപാത്രമായ സിസ്റ്റർ മഗ്ദലിന്റെ വേഷത്തിലെത്തിൽ എത്തിയിരിക്കുകയാണ് സിന്ധു വർമ്മ. പ്രീസ്റ്റിനു മുൻപും നിരവധി ചലച്ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. ഇപ്പോൾ ക്രിസ്തുവിനു ശേഷം എന്ന നാദിർഷ ചിത്രത്തിൽ വേഷമിടാൻ തയ്യാറെടുക്കുകയാണ് താരം.

സീരിയലിലൂടെയാണ് സിന്ധു മിനി സ്‌ക്രീൻ രംഗത്തേക്ക് എത്തുന്നത്. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം കൂടിയാണ് സിന്ധു വർമ്മ. അമ്മ വേഷങ്ങളിൽ എത്തി തകർപ്പൻ അഭിനയ പ്രകടനം കാഴ്ചവയ്ക്കുന്ന താരത്തിന് ആരാധകർ ഏറെയാണ്.തലയണ മന്ത്രത്തിൽ ഉർവശിയെ ഇംഗ്ലീഷ് പറഞ്ഞ് പേടിപ്പിച്ച ആ കൊച്ചുകുട്ടി സിന്ധു വർമ്മയാണ് എന്നറിഞ്ഞതിന്റെ അമ്പരപ്പ് ഇതുവരെയും പ്രേക്ഷകരിൽ നിന്ന് മാറിയിട്ടില്ല. നടൻ ജഗന്നാഥവർമ്മയുടെ മകനും സിനിമാ- മിനിസ്‌ക്രീൻ താരവുമായ മനുവർമ്മയുടെ ഭാര്യ കൂടിയാണ് സിന്ധു വർമ.