ആർക്കും ഒരു ബുദ്ധിമുട്ടുണ്ടാക്കാത്ത ആർട്ടിസ്റ്റെന്നാണ് സംവിധായകൻ എന്നെക്കുറിച്ച് പറഞ്ഞത്-സുചിത്ര നായർ

വാനമ്പാടിയിലെ പത്മിനി എന്നുകേട്ടാൽ വീട്ടമ്മമാർക്ക് ആദ്യം ഒരു അരിശമൊക്കെ തോന്നുമെങ്കിലും കേരളത്തിലെ കുഞ്ഞുകുട്ടികൾക്ക് വരെ പ്രിയങ്കരിയാണ് ഇപ്പോൾ സുചിത്ര നായർ.കേരളക്കരയെ കീഴടക്കി വാനമ്പാടി ജൈത്രയാത്ര തുടരുമ്പോൾ സുചിത്രയും കേരളത്തിന് പ്രിയങ്കരി തന്നെ.അഭിനയത്തിൽ മാത്രമല്ല നൃ ത്തത്തിലും കഴിവ് തെളിയിച്ച സുചിത്രയ്ക്ക് ഇന്ന് ആരാധകർ ഏറെയാണ്.

സീരിയലിൽ ക്രൂരയായ കഥാപാത്രമാണെങ്കിലും വ്യക്തിജീവിതത്തിൽ താരം സിമ്പിളാണ്.ആറാം വയസിൽ ഒരു വീഡിയോയിൽ അഭിനയിച്ചതോടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തിയത്.തുടർന്ന് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൃഷ്ണ കൃപാ സാഗരത്തിലെ ദുർഗ്ഗായായിപിന്നീട് സ്‌ക്രീനിൽ സജീവമാകുകയായിരുന്നു.വ്യത്യസ്തമായ എന്തെങ്കിലും തരത്തിലുളള കഥാപാത്രം ചെയ്യണമെന്ന ആഗ്രമാണ് കുടുംബസീരിയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സുചിത്രയെ പ്രേരിപ്പിച്ചത്.കല്യാണസൗഗന്ധികം സീരിയലിൽ വില്ലത്തിയായതാണ് വാനമ്പാടിയിലും വില്ലത്തിയാകാൻ താരത്തെ സഹായിച്ചത്.

വാനമ്പാടി എന്ന പരമ്പര ഇരുകൈയും നീട്ടിയാണ് മിനിസ്ക്രീൻ പ്രേക്ഷകർ സ്വീകരിച്ചത്.സീരിയലിന്റെ ക്ലൈമാക്സിം​ഗ് ഷൂട്ട് കഴിഞ്ഞെന്ന് താരം നേരത്തെ തുറന്ന് പറഞ്ഞിരുന്നു.ഇപ്പോളിതാ ക്ലൈമാക്സം രം​ഗം ഷൂട്ട് കഴിഞ്ഞപ്പോൾ താൻ കരഞ്ഞെന്ന് തുറന്നുപറയുകയാണ് താരം,താരത്തിന്റെ വാക്കുകൾ ഇങ്ങനെ,ഒരു ​ഗാനരം​ഗമായിരുന്നു ഷൂട്ട് ചെയ്തിരുന്നത്.അതങ്ങനെ നീണ്ട് നീണ്ട് പോയിരുന്നു.ഇടക്ക് പെട്ടന്ന് സംവിധായകനും അണിയറപ്രവർത്തകരും കയ്യടിക്കാൻ തുടങ്ങിയപ്പോഴാണ് ക്ലൈമാക്സ് ആണെന്ന് മനസ്സിലായത്സംവിധായകൻ അതുവരെയുള്ള അഭിനയത്തെക്കുറിച്ചെല്ലാം സംസാരിച്ചു.അതുവരെ എന്നെക്കുറിച്ച് ഒന്നും സംസാരിക്കാത്തവർ പോലും നല്ല അഭിപ്രായമാണ് പറഞ്ഞത്.ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത ആർട്ടിസ്റ്റാണെന്നാണ് എന്നെക്കുറിച്ച് പറഞ്ഞത്,കരയണ്ട എന്ന് വിചാരിച്ചെങ്കിലും അത് കേട്ടപ്പോൾ അറിയാതെ കരഞ്ഞ് പോയി