ഡയാലിസിസ് ചെയ്യാൻ പോലും പണമില്ല, 20,000 രൂപ വാങ്ങി ഒരാൾ പറ്റിച്ചു, സഹായമഭ്യർത്ഥിച്ച്‌ നടി വിമല

കഴിഞ്ഞ ദിവസം പുറ്തതിറങ്ങിയ സാറാസിലൂടെ ശ്രദ്ധേയായ നടി വിമല മകളുടെ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. എറണാകുളം തേവര സ്വദേശിയാണ് വിമല. പക്ഷേ അഭിനയിച്ച സിനിമ റിലീസ് ചെയ്തിട്ടും തന്റെ റോൾ ശ്രദ്ധിക്കപ്പെട്ടിട്ടും സിനിമ കാണാൻ വിമലയ്ക്ക് കഴിഞ്ഞിട്ടില്ല. മഹേഷിന്റെ പ്രതികാരം പോലുള്ള ചില സിനിമകളിലും വിമല അഭിനിയിച്ചിട്ടുണ്ട്. സിനിമാ താരമായെങ്കിലും സംഘടനകളിൽ ഒന്നും തന്നെ വിമല അംഗമല്ല. ലക്ഷക്കണക്കിന് രൂപയാണ് മകളുടെ ചികിത്സയ്ക്കായി ആവശ്യം വരുന്നത്. ഈ തുക കണ്ടെത്താൻ സുമനസുകളുടെ സഹായം അത്യാവശ്യമാണ്. രണ്ട് പെൺകുട്ടികളാണ് വിമലയ്ക്ക് ഉള്ളത്. ഭർത്താവ് നാരായണൻ വർഷങ്ങൾക്ക് മുൻപ് മരിച്ചു. ഭർത്താവ് മരിച്ചതിന് ശേഷം ഒരുപാട് കഷ്ടപ്പെട്ടാണ് വിമല മക്കളെ വളർത്തിയത്. രണ്ട് പേരുടെയും വിവാഹം നടത്തി. താമസിച്ചിരുന്ന വീട് വരെ വിൽക്കേണ്ടി വന്നു.

വാക്കുകൾ, ഇതെന്റെ മോളാണ്. അവൾക്ക് കിഡ്‌നിയ്ക്ക് അസുഖം തുടങ്ങിയിട്ട് ആറ് വർഷത്തോളമായി. ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. അതിനുപോലും ഇപ്പോൾ നിവൃത്തിയില്ലാതിരിക്കുകയാണ്.കിഡ്‌നി മാറ്റിവയ്ക്കണമെന്ന് പറഞ്ഞു. ഞാൻ കിഡ്‌നി കൊടുക്കാന്ന് വിചാരിച്ചതാണ്. പക്ഷേ ഓപ്പറേഷൻ ചെയ്യാൻ പോലും ഞങ്ങളുടെ കൈയിൽ കാശില്ല.ദയവു ചെയ്ത് എല്ലാവരും സഹായിക്കണം.യാതൊരു വഴിയുമില്ല’

സഹായിക്കാമെന്നുറപ്പ് നൽകി കാസർകോട് നിന്ന് ഒരു വ്യക്തിയെത്തിയിരുന്നു. തങ്ങളെവച്ച്‌ സഹായം അഭ്യർത്ഥിച്ച്‌ ഒരു വീഡിയോ ചെയ്യാമെന്നും, വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും സഹായം ലഭിക്കാനും 13000 രൂപ വേണമെന്നും ഇയാൾ ആവശ്യപ്പെട്ടു. അത് വിശ്വസിച്ച്‌ സിനിമയിൽ നിന്ന് കിട്ടിയ പ്രതിഫലത്തിൽ നിന്ന് ഇയാൾക്ക് പണം നൽകി. തുടർന്ന് ഒരു തവണ കൂടി വീഡിയോ പോസ്റ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ഇയാൾ പണം വാങ്ങി. മൊത്തം ഇരുപതിനായിരത്തോളം രൂപയാണ് ഇത്തരത്തിൽ ഇയാൾക്ക് നൽകിയത്. സഹായമൊന്നും കിട്ടാതായതോടെ വിളിച്ചു. നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ മുപ്പതിനായിരം രൂപ തരാനും ഇതിലൂടെ വീഡിയോ കൂടുതൽ ആളുകളിൽ എത്തുമെന്നുമായിരുന്നു അയാൾ പറഞ്ഞത്.ഈ തുക കയ്യിലുണ്ടായിരുന്നെങ്കിൽ സഹായം അഭ്യർത്ഥിക്കില്ലായിരുന്നല്ലോ എന്ന് ചോദിച്ച്‌ ഫോൺവച്ചു

വിമലയുടെ മകൾക്ക് സഹായമെത്തിക്കാൻ പ്രിയ വായനക്കാർക്കും പങ്കാളികളാകാം

ACCOUNT NUMBER: 67255098984
IFSC CODE:SBIN0016860
SBI BANK PERUMPILLYNJARAKKAL
GOOGLE PAY: 9995299315