എഡിജിപിയുടെ പട്ടിക്ക് മീന്‍വറത്തു നല്‍കാനാകില്ലെന്ന് എസ് എ പി ക്യാപിലെ പൊലീസുകാര്‍

എഡിജിപിയുടെ പട്ടിക്ക് മീന്‍വറത്തു നല്‍കാനാകില്ലെന്ന് എസ് എ പി ക്യാപിലെ പൊലീസുകാര്‍. എഡിജിപി സുേധഷ് കുമാറിന്റെ ആവശ്യമാണ് പൊലീസുകാര്‍ നിരസിച്ചത്. കഴിഞ്ഞദിവസം എഡിജിപിയുടെ മകള്‍ പൊലീസുകാരനെ തല്ലിയ പശ്ചാത്തലത്തിലാണ് തീരുമാനം. എഡിജിപിയുടെ പട്ടിക്ക് പതിവായി എസ് എ പി ക്യാപില്‍ നിന്നാണ് മീന്‍വറത്തു നല്‍കാറെന്നും പൊലീസുകാര്‍ പറയുന്നു

അതേസമയം എഡിജിപിയുടെ മകള്‍ക്കെതിരായ കേസില്‍ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ഗവാസ്‌കര്‍. ഉന്നത ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് പരാതിക്കാരന്‍ പറഞ്ഞത്. എഡിജിപിയുടെ വീട്ടില്‍ നടക്കുന്ന നഗ്‌നമായ മനുഷ്യത്ത ലംഘനമാണ്. നിരപരാധിത്തം താന്‍ കോടതിയില്‍ തെളിയിക്കുമെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

പട്ടിയെ പരിശീലിപ്പിക്കാന്‍ വിസ്സമ്മതിച്ചയാളെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയിരുന്നു. എഡിജിപിയുടെ മകളെ നോക്കി ചിരിച്ചതിന് അഞ്ച് പോലീസുകാരെ നല്ലനടപ്പിന് വിട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും മകളുടെ മുന്നില്‍ ചിരിച്ചയാള്‍ക്ക് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും ഗവാസ്‌കര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. അതിനിടയില്‍ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ക്കെതിരെ പരാതി നല്‍കിയ പോലീസുകാരനെതിരെയും കേസെടുത്തിരുന്നു. തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തിരിക്കുന്നത്.

എഡിജിപിയുടെ ഭാര്യയേയും മകളേയും പ്രഭാതനടത്തതിനായി ഗവാസ്‌കര്‍ ഔദ്യോഗിക വാഹനത്തില്‍ കനകകുന്നില്‍ എത്തിച്ചപ്പോള്‍ ആയിരുന്നു സംഭവം. തന്നെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ എഡിജിപിയുടെ മകള്‍ ആക്രമിച്ചുവെന്നാണ് ഗവാസ്‌കര്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇയാള്‍ പേരൂര്‍ക്കട താലൂക്കാശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. എന്നാല്‍ പിന്നാലെ സ്‌നികതയും പരാതി നല്‍കുകയായിരുന്നു.