സെറ്റിലേക്ക് വരുന്നവഴി ചിത്രത്തില്‍ നിന്ന് മാറ്റി, കയ്‌പേറിയ അനുഭവം പറഞ്ഞ് അതിഥി രവി

മലയാളികളുടെ പ്രിയപ്പെട്ട നടിയും മോഡലുമാണ് അതിഥി രവി. നിരവധി പരസ്യ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. 2017ല്‍ പുറത്തെത്തിയ അലമാര എന്ന ചിത്രത്തിലാണ് അദ്യമായി താരം നയികയാകുന്നത്. എല്ലാ താരങ്ങള്‍ക്കും തന്റെ കരിയറിന്റെ അദ്യ ഘ്ട്ടങ്ങള്‍ പ്രയാസം നിറഞ്ഞതാണ്. അതിഥിയുടെ കാര്യത്തിലും ഇത് തന്നെയായിരുന്നു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ അതിഥി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

‘എനിക്ക് ഇഷ്ടവും ഈ അപ്സ് ആന്‍ഡ് ഡൗണ്‍സ് ഉള്ളതാണ്. എങ്കിലേ ലൈഫ് ആവുകയുള്ളൂ. എന്റെ ആദ്യത്തെ സിനിമയും ഒരു തിയേറ്റര്‍ ഹിറ്റായിരുന്നില്ല. എന്താണ് വിജയമെന്നൊന്നും ഞാന്‍ കണ്ടിട്ടില്ല. തോല്‍വി ഞാന്‍ കണ്ടിട്ടുമുണ്ട്. അതുപോലെ പല സിനിമകളും പറഞ്ഞത് പിന്നീട് മാറിയിട്ടുണ്ട്. ഒരു കുത്തനെ പോകുന്ന ഗ്രാഫ് ഒന്നും അല്ലായിരുന്നു എന്റേത്. ഇപ്പോഴും അപ്സ് ആന്‍ഡ് ഡൗണ്‍സൊക്കെ സ്വീകരിക്കാന്‍ അറിയാവുന്ന ആളാണ് ഞാന്‍.

എനിക്ക് അത് തന്നെയാണ് ഇഷ്ടവും. ബാക്ക് ടു ബാക്ക് ഹിറ്റ് മാത്രമേ ഉള്ളൂ, എന്നതിനോട് പേഴ്സണലി വലിയ താല്‍പര്യമില്ല. അങ്ങനെ പോകുന്തോറും ചെറിയ ഒരു ഡൗണ്‍ പോലും നമ്മളെ വല്ലാതെ ബാധിക്കുന്ന ഒരു കാലഘട്ടമാണിത്. നമ്മള്‍ അത്ര സ്ട്രോങ് ആവില്ല. പരസ്യചിത്രങ്ങളുടെ ഫീല്‍ഡിലാണെങ്കിലും ചില പരസ്യമൊക്കെ പറഞ്ഞുവെച്ച് തലേദിവസം മാറ്റിയിട്ടുണ്ട്. ഷൂട്ടിന് വേണ്ടി ലൊക്കേഷനിലേക്ക് വന്നുകൊണ്ടിരുന്ന ഓണ്‍ ദ വേയില്‍ എന്നെ മാറ്റിയിട്ടുണ്ട്.

അതിഥീ, മാറിപ്പോയി വേറെ ഒരാളെ പെട്ടെന്ന് മാറ്റി, എന്ന് പറഞ്ഞിട്ടുണ്ട്. ഇതൊക്കെ അറിഞ്ഞ് വന്ന ഒരാളാണ്. അതുകൊണ്ട് പ്രശ്നമേയില്ല. ഒരു പടം ഇല്ല എന്ന് എന്നോട് പറഞ്ഞാലും ഞാന്‍ ഓക്കെയാണ്. ഏതെങ്കിലും ഒരു വ്യക്തി വഴി പടം കിട്ടും എന്ന് പ്രതീക്ഷിച്ച് ഒരിക്കലും ഈ ഇന്‍ഡസ്ട്രിയില്‍ വരരുത്. അങ്ങനെ ഒരു ചിന്തയോടെ മാത്രമേ സിനിമയെ സമീപിക്കാവൂ. ഏതെങ്കിലും ഒരു വ്യക്തി വഴി പടം കിട്ടും എന്ന് പ്രതീക്ഷിച്ച് ഒരിക്കലും ഈ ഇന്‍ഡസ്ട്രിയില്‍ വരരുത്. അങ്ങനെ ഒരു സൗഹൃദങ്ങളും ഇവിടെ നിലനിന്നിട്ടില്ല. കൊവിഡ് ലോക്ഡൗണ്‍ വന്നപ്പോള്‍ വമ്പന്‍ താരങ്ങളുടെ ചിത്രങ്ങള്‍ പോലും റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ല. സിനിമയുടെ കാര്യം അത്രയേ ഉള്ളൂ. ഫീല്‍ഡില്‍ നില്‍ക്കുമ്പോള്‍ അതൊക്കെ മനസിലാക്കണം അമിതമായി ഒന്നും പ്ര