അന്ധയായ ഫെയ്ത്തും അനുജനും അമ്മയും ഉറങ്ങാനിടം തേടുന്നു, ഗോപിനാഥ് മുതുകാടിലേക്ക് എത്തണം

തിരുവനന്തപുരം. ഗോപിനാഥ് മുതുകാടിന്റെ ക്വര്‍ട്ടേഴ്‌സില്‍ നിന്നും താമസിക്കുവാന്‍ മറ്റൊരിടമില്ലാത്ത അമ്മയെയും മക്കളെയും അഡ്മിനിസ്‌ട്രേറ്റര്‍ ഇറക്കിവിട്ടു. ഗോപിനാഥ് മുതുകാടിന്റെ സ്‌കൂളിലെ 10-ാം വിദ്യാര്‍ഥിയായ അന്ധയായ ഫേയ്ത്തും സഹോദരനും അമ്മയുമാണ് താമസിക്കുവാന്‍ മറ്റൊരു സ്ഥലമില്ലാതെ തെരുവിലേക്ക് ഇറങ്ങേണ്ടിവന്നത്. ഗോപിനാഥ് മുതുകാട് ഇവര്‍ക്ക് നാല് മാസം അവിടെ താമസിക്കുവാന്‍ അനുമതി നല്‍കിയിരുന്നു. എങ്ങനെ മുന്നോട്ട് ജീവിക്കുമെന്നറിയാതെ നില്‍ക്കുകയാണ് അമ്മയും മൂന്ന് കുട്ടികളും.