സെലിബ്രറ്റികളുടെ കന്യാചാര്‍മ്മത്തിന് മാത്രമല്ല, സാധാരണക്കാരുടെയും മാനത്തിന് വിലയുണ്ടെന്ന് മനസിലാക്കണം, കേരള പോലീസിനെതിരെ അഡ്വ. ശ്രീജിത്ത് പെരുമന

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെ പിന്തുണച്ച് പലപ്പോഴും രംഗത്ത് എത്തിയയാളാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുമന. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം പലപ്പോഴും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഇത് ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോള്‍ വീണ്ടും ശ്രീജിത്ത് പെരുമന കുറിപ്പുമായി എത്തിയിരിക്കുകയാണ്.

ബലാത്സംഗ കൊട്ടേഷന്‍ ആരോപിച്ച പ്രതിയെ വേട്ടയാടാന്‍ ബലാത്സംഗം ചെയ്ത് ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ട പ്രതിയെ സംരക്ഷിച്ച് നിയമത്തെ വെല്ലുവിളിക്കുന്ന പോലീസ് അധികാരികള്‍ക്കെതിരെ മുഖ്യമന്ത്രിക്കും, പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷനും ഉള്‍പ്പെടെ പരാതി നല്‍കാന്‍ തീരുമാനിച്ചു. ആയിരം ബലാത്സംഘികള്‍ രക്ഷപെട്ടാലും ദിലീപ് ശിക്ഷിക്കപ്പെട്ടാല്‍ മതി എന്ന് നീതി വാക്യം മാറ്റിയെഴുതിയ ചില അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തുന്നത് പിതൃശൂന്യതയാണ്. ഇര അത് സില്‍മാ നടി ആയാലും, എത്ര സാധാരണക്കാരി ആയാലും ഒരേ നീതിയായിരിക്കണം.- ശ്രീജിത്ത് പേരുമന കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം, സെലിബ്രറ്റികളുടെ കന്യാചാര്‍മ്മത്തിന് മാത്രമല്ല, ഈ നാട്ടിലെ അബലകളായ സാധാരണക്കാരുടെയും മാനത്തിന് വിലയുണ്ടെന്ന് മനസിലാക്കണം സോ കോള്‍ഡ് കേരള പോലീസ് ? ബലാത്സംഗം ചെയ്ത് നഗ്‌ന ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി എന്ന പരാതി ഇര നേരിട്ട് ചെന്ന് പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയിട്ടും, പ്രതിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജ്ജി ഹൈക്കോടതി തള്ളിയിട്ടും പ്രതിയായ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്യാതെ പോലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി സല്‍ക്കരിച്ച് വിടുന്ന പോലീസ് കേരളത്തിന് അപമാനകരമാണ്.

ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി ബലമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. 2011 ഡിസംബറില്‍ സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടില്‍ വെച്ചാണ് പീഡിപ്പിച്ചതെന്നും പരാതിക്കാരി വ്യക്തമാക്കുന്നു. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് നേരത്തെ പരാതി നല്‍കാതിരുന്നത് എന്നും പരാതിക്കാരി പറഞ്ഞിരുന്നു.

സംവിധായകന്‍ തന്നെ ഭീഷണിപ്പെടുത്തുന്നു. കേസില്‍ നിന്ന് പിന്മാറാന്‍ സ്വാധീനിക്കുന്നു. ബാലചന്ദ്രകുമാറിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണം. നുണ പരിശോധനയ്ക്ക് തയാറാകണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടും ദിലീപിനെ പൂട്ടാന്‍ കളത്തിലിറക്കിയ ബാലചന്ദ്ര കുമാറിനെ സംരക്ഷിക്കുന്ന പോലീസിനെതിരെ ഇര നേരിട്ട് സംസ്ഥാന പോലീസ് മേധാവിക്കും, മുഖ്യമന്ത്രിക്കും പരാതി നല്‍കാന്‍ എത്തിയിരിക്കുന്നു.

ബലാത്സംഗ കൊട്ടേഷന്‍ ആരോപിച്ച പ്രതിയെ വേട്ടയാടാന്‍ ബലാത്സംഗം ചെയ്ത് ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ട പ്രതിയെ സംരക്ഷിച്ച് നിയമത്തെ വെല്ലുവിളിക്കുന്ന പോലീസ് അധികാരികള്‍ക്കെതിരെ മുഖ്യമന്ത്രിക്കും, പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷനും ഉള്‍പ്പെടെ പരാതി നല്‍കാന്‍ തീരുമാനിച്ചു. ആയിരം ബലാത്സംഘികള്‍ രക്ഷപെട്ടാലും ദിലീപ് ശിക്ഷിക്കപ്പെട്ടാല്‍ മതി എന്ന് നീതി വാക്യം മാറ്റിയെഴുതിയ ചില അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തുന്നത് പിതൃശൂന്യതയാണ്. ഇര അത് സില്‍മാ നടി ആയാലും, എത്ര സാധാരണക്കാരി ആയാലും ഒരേ നീതിയായിരിക്കണം.