ഗോപി സുന്ദറിനൊപ്പം പുത്തൻ സുന്ദരി, ആളാരാണെന്ന് തിരഞ്ഞ് സോഷ്യൽ മീഡിയ

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്തകാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ എപ്പോഴും ചർച്ചയാവുന്നത് ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതമാണ്. വിവാഹബന്ധത്തിനു ശേഷം രണ്ടു തവണ ലിവിങ് ടുഗദറിലായ ഗോപി പലകുറി വാർത്തകളിൽ നിറഞ്ഞു.

ഏറ്റവും ഒടുവിൽ ഗായിക അമൃത സുരേഷുമായുള്ള പ്രണയത്തിന്റെ പേരിലാണ് ഗോപി സുന്ദർ ചർച്ചയായത്. ഇരുവരും ഒരു വർഷത്തിനുശേഷം പിരിഞ്ഞെന്ന സൂചനകളും പുറത്തു വന്നിരുന്നു. പ്രിയ നായർക്ക് ഒപ്പമുള്ള ​ഗോപി സുന്ദറിന്റെ ചിത്രങ്ങൾ കണ്ടാണ് ചില സദാചാരവാദികൾ ഇതാരാണ് പുതിയ പ്രണയം ആണോ എന്ന ചോദ്യവുമായി എത്തിയതും.

ഗായിക അമൃത സുരേഷും, പ്രിയ മയോനിയുമായി വന്ന കഥകളും അടുത്തിടെ വലിയ ചർച്ചകൾക്ക് വഴി വച്ച സംഭവങ്ങളും ആയിരുന്നു. ഇപ്പോൾ ചർച്ച ആകുന്നത് ആരാണ് അദ്ദേഹത്തിന് ഒപ്പമുള്ള അദ്വൈത എന്നതാണ്.

പാപ്പരസികൾ വിടാതെ പിന്തുടരുമ്പോൾ പോലും കരിയറിൽ ഏറെ ശ്രദ്ധിക്കുന്ന താരം കൂടിയാണ് ഗോപി സുന്ദർ. അദ്ദേഹത്തിന് ഒപ്പം എത്തിയ സുന്ദരി ആരാണ് എന്നായിരുന്നു കുറച്ചു ദിവസമായി സോഷ്യൽ മീഡിയ ഉറ്റുനോക്കിയത്. ഡാൻസറും, മോഡലും, നടിയും ഒക്കെയാണ് അദ്വൈത. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരത്തിന്റെ റീൽസ് വീഡിയോസിനും ആരാധകർ ഏറെയുണ്ട്. മാത്രവുമല്ല യാത്രകളെ ഏറെ ഇഷ്ടപെടുന്ന അദ്വൈത യാത്രാ ചിത്രങ്ങളും പങ്കിട്ടിട്ടുണ്ട്.