പ്രതിഷേധവുമായി എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ നേരിട്ട ശേഷം ഗവര്‍ണര്‍ സദാനന്ദപുരത്തെ പരിപാടിയില്‍ പങ്കെടുത്തു

തിരുവനന്തപുരം. പ്രതിഷേധവുമായി എത്തിയ എസ്എഫ്ആഐ പ്രവര്‍ത്തകരെ നേരിട്ട ശേഷം കൊട്ടാരക്കരയിലെ പരിപാടിയില്‍ പങ്കെടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊട്ടാരക്കരയില്‍ അവധൂതാശ്രമത്തില്‍ അവധൂത സാദാനന്ദ സ്വാമിയുടെ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കാനാണ് ഗവര്‍ണര്‍ എത്തിയത്. മണിക്കൂറുകള്‍ നിണ്ടു നിന്ന പ്രതിഷേധത്തിന് ശേഷമാണ് ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്.

തന്നെ പ്രതിഷേധക്കാര്‍ എന്ന പേരില്‍ ആക്രനിച്ചവര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരല്ലെന്നും മുഖ്യമന്ത്രിയുടെ കൂലിക്കാരാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്തെ നിയമലംഘനം പ്രോത്സാഹിപ്പിക്കുന്നത് മുഖ്യമന്ത്രിയാണെന്നും പോലീസ് മുകളില്‍ നിന്നുള്ള നിര്‍ദേശം പാലിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഗവര്‍ണര്‍.

പ്രതിഷേധക്കാര്‍ എന്ന പേരില്‍ തന്നെ ആക്രമിക്കാനും പോലീസ് പ്രതികരിക്കരുതെന്നും നിര്‍ദേശം നല്‍കുന്നത് മുഖ്യമന്ത്രിയാണെന്നും. എന്നാല്‍ പോലീസുകാരെ താന്‍ കുറ്റം പറയില്ല കാരണം അവര്‍ മുകളില്‍ നിന്നുള്ള നിര്‍ദേശം അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. പ്രതിഷേധങ്ങള്‍ക്ക് താന്‍ എതിരല്ല എന്നാല്‍ കൊടികള്‍ ഉപയോഗിച്ച് കാറില്‍ അടിച്ചപ്പോഴാണ് പ്രതികരിച്ചത്.