ബ്രഹ്‌മപുരം തീപിടിത്തത്തിന് ശേഷം എറണാകുളം ഉൾപ്പെടെ വിവിധ ജില്ലകളിൽ വേനൽ മഴ ലഭിച്ചു

കൊച്ചി. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തിപിടിത്തത്തിന് ശേഷം വേനല്‍ മഴ പെയ്തു. എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നി ജില്ലകളിലാണ് മഴ പെയ്തത്. മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. വലിയ തോതില്‍ വിഷപ്പുക അന്തരീക്ഷത്തില്‍ നിറഞ്ഞിരുന്നതിനാല്‍ ആദ്യം മഴ പെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ രാത്രി ഏഴ് മണിയോടെയാണ് മഴ ലഭിച്ചത്. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടായിരുന്നു. വിവിധ ജില്ലകളില്‍ വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. രാത്രിയോടെയാണ് കോട്ടയം, ഇടുക്കി, തൃശൂര്‍ ആലപ്പുഴ, പത്തനംതിട്ട എന്നി ജില്ലകളിലേക്ക് മഴ എത്തിയത്.

അറബിക്കടലില്‍ ചൂട് കൂടിയതോടെ അവിടെ നിന്നുള്ള ഉഷ്ണക്കാറ്റ് വലിയ തോതില്‍ കരയ്‌ക്കെത്തുന്നത് ചൂടിന്റെ തീവ്രത കൂട്ടുന്നതിന് കാരണമാകും. കോട്ടയം, കൊല്ലം എന്നീ ജില്ലകളില്‍ 38 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്. ബാക്കിയിടങ്ങളില്‍ ശരാശരി 36 ഡിഗ്രിയും. തീപിടിത്തത്തിന് ശേഷം ലഭിക്കുന്ന ആദ്യ മഴയത്തു പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.