ആലുവ മണപ്പുറത്ത് എക്‌സിബിഷന്‍ നടത്താനുള്ള കരാര്‍, ഹൈക്കോടതി ഉത്തരവ് അനീതിയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി. ആലുവ മണപ്പുറത്ത് എക്‌സിബിഷന്‍ നടത്താനുള്ള കരാറുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് അനീതിയും അസ്വസ്ഥപ്പെടുത്തുന്നതുമാണെന്ന് സുപ്രീംകോടതി. എക്‌സിബിഷന്‍ നടത്താനുള്ള കരാര്‍ കൂടിയതുക വാഗ്ദാനം ചെയ്ത ഷാസ് എന്റര്‍ടെയ്ന്‍മെന്റ് കമ്പനിക്ക് നല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് പുനപരിശോധിക്കാനും ബെഞ്ച് വിസമ്മതിച്ചു.

ഷാസ് എന്റര്‍ടെയ്‌മെന്റിന് കരാര്‍ നല്‍കാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. സ്‌റ്റേ നീക്കണം എന്നാവശ്യപ്പെട്ട് മറ്റൊരു കമ്പനി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എക്‌സിബിഷനുമായി ബന്ധപ്പെട്ട് 90 ശതമാനം പണിയും പൂര്‍ത്തിയായതിനാല്‍ മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടു.

എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.