അസം ആക്രമിക്കാൻ ലക്ഷ്യമിടുന്നു, അൽഖ്വയ്ദ ഭീകരർ നുഴഞ്ഞു കയറുന്നു.

ദിസ്പൂർ. അസം ആക്രമിക്കുക എന്ന ലക്ഷ്യവുമായി പാക്ക് – ചൈന -ബംഗ്ലാദേശ് അവിഹിത കൂട്ടുകെട്ട് അൽഖ്വയ്ദ ഭീകരരെ ആസാമിലേക്ക് വ്യാപകമായ തോതിൽ എത്തിച്ചു വരുന്നതായി വിവരം പുറത്ത്. ബംഗ്ലാദേശിൽ നിന്നുള്ള അൽഖ്വയ്ദ ഭീകരർ അസമിലെ സൈനിക പരിശീലന കേന്ദ്രങ്ങൾ കൈയേറാറാനുള്ള ശ്രമങ്ങൾ നടത്തുന്നതായി പോലീസ് വ്യക്തമാക്കിയിരിക്കുകയാണ്. ഇതിനായി മദ്രസ സംഘങ്ങൾ ഉടലെടുത്തിട്ടുണ്ടെന്നും അസം അക്രമിക്കുകയെന്ന ലക്ഷ്യവുമായി അയൽ രാജ്യങ്ങളിൽ ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്നും ഡിജിപി ഭാസ്‌കർ ജ്യോതി മഹന്ത വ്യക്തമാക്കിയിരിക്കുന്നു.

അസമിൽ ഭീകരരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ പോലീസ് കർശനമാക്കിയിരിക്കെ ഭീകര സംഘടനയായ അൽഖ്വയ്ദയുമായി ബന്ധമുള്ള 34 പേരാണ് ഏറ്റവും ഒടുവിൽ അസം പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സംസ്ഥാനത്ത് ഭീകര സംഘടനകളും വിവിധ നിരോധിത സംഘടനകളുടെ പിന്തുണയുള്ളതുമായ ഗ്രൂപ്പുകൾ ഉടലെടുക്കുന്നതായുള്ളതായ റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്.

പുതുതായി രൂപം കൊണ്ട മദ്രസ സംഘങ്ങൾ ആണ് ഇക്കൂട്ടർക്ക് വഴി മരുന്നൊരുക്കുന്നത്. ഇത്തരം ഗ്രൂപ്പുകൾ വഴി യുവാക്കൾ ഭീകര പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. ഭീകര പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നാണ് ഡിജിപി ഭാസ്‌കർ ജ്യോതി മഹന്ത വ്യക്തമാക്കിയിരിക്കുന്നത്.

ബംഗ്ലാദേശികൾ സൈനിക പരിശീലന കേന്ദ്രങ്ങൾ കൈയേറാനുള്ള ശ്രമങ്ങൾ നടത്തുന്നതായി ഡിജിപി പറഞ്ഞു. മദ്രസ സംഘങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു. അസം അക്രമിക്കുകയെന്ന ലക്ഷ്യവുമായി അയൽ രാജ്യങ്ങളിൽ ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്നും ബംഗ്ലാദേശിലെ അൽഖ്വയ്ദ ഭീകരരെ സംസ്ഥാനത്ത് എത്തിക്കാൻ പദ്ധതിയിടുന്നതായും വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.