റഷ്യയിൽ എയർ ഇന്ത്യാ യാത്രക്കാർക്ക് പീഢനം നരകയാതന

എഞ്ചിൻ തകരാറിനെ തുടർന്ന് എയർ ഇന്ത്യ ഡൽഹി-സാൻ ഫ്രാൻസിസ്കോ വിമാനം റഷ്യയിൽ സുരക്ഷിതമായി ഇറക്കിയതാണ്‌. 232 യാത്രക്കാരും വിമാന ജീവനക്കാരും ഉണ്ട്.എയർ ഇന്ത്യയുടെ ഡൽഹി – സാൻഫ്രാൻസിസ്കോ നോൺ-സ്റ്റോപ്പ് വിമാനം നേരിട്ട് അമേരിക്കക്ക് പറക്കുന്നതിനിടെ ആയിരുന്നു എഞ്ചിൻ തകരാർ.

ഇപ്പോൾ ലഭിക്കുന്ന വിവരം റഷ്യയിലെ മഗദാനിൽ എയർ ഇന്ത്യാ യാത്രക്കാരുടെ നരക യാതനകളാണ്‌. റഷ്യയിൽ ഉള്ള അവരെ സഹായിക്കുന്നവർക്കും, ടാക്സി അറേഞ്ച് ചെയ്തവർക്കും English ഭാഷ അറിയില്ല. മാത്രമല്ല ആഹാരമില്ല. തകരാറായ വിമാനത്തിൽ ആണ്‌ യാത്രക്കാരുടെ ബാഗുകൾ.ബന്ധപ്പെട്ട യാത്ര
പറയുന്നത് ഇങ്ങിനെ

230-ലധികം ആളുകളുണ്ട് ഞങ്ങൾ.ധാരാളം കുട്ടികളും പ്രായമായവരും ഉണ്ട്. ഞങ്ങളുടെ ബാഗുകൾ ഇപ്പോഴും വിമാനത്തിൽ ഉണ്ട്. ഞങ്ങളെ വിവിധ സ്ഥലങ്ങളിലേക്ക് ബസുകളിൽ അയച്ചു. ചിലരെ സ്കൂളിലേക്ക് അയച്ചു, തറയിൽ ആണ്‌ ഞങ്ങൾ കിടക്കുന്നത്. തുണി വിരിച്ചും ഷീറ്റുകൾ വിരിച്ചും സ്കുൾ ഹാളിലും നിലവാരം ഇല്ലാത്തിടത്തും ഞങ്ങളേ തള്ളിയിരിക്കുകയാണ്‌. ടോയ്‌ലറ്റ് സൗകര്യങ്ങൾ അത് ശരിയല്ല, ഭാഷ ഒരു തടസ്സമാണ്, ഇവിടുത്തെ ഭക്ഷണം വളരെ മോശമാണ്‌. പ്രായമായവർക്ക് മരുന്ന് തീർന്നു. ചിലർ ഒരു കോളേജിന്റെ ഹാളിലാണ്‌ കിടക്കുന്നത്.എന്നാൽ കൂടുതൽ യാത്രക്കാർ ഉള്ള മറ്റൊരിടം ഒരു സ്കൂളാണ്. അവർ ബെഞ്ചുകൾ മാറ്റി, ക്ലാസ് മുറിയിൽ ആളുകൾ മെത്തയിൽ കിടക്കുന്നു. ഒരു മുറിയിൽ 20 ഓളം പേരുണ്ട്.

ഒരു യാത്രക്കാരൻ പറയുന്നത് 88 വയസുള്ള ആളുകൾ വരെ ഉണ്ട് അവർക്ക് അസുകര്യങ്ങൾ സഹിക്കാൻ ആകുന്നില്ല എന്നാണ്‌. കൈക്കുഞ്ഞുങ്ങളുള്ള സ്ത്രീകൾ ഉണ്ട്.ഞങ്ങൾക്ക് പുറത്തേക്ക് നീങ്ങാൻ അനുവാദമില്ല. പുറത്ത് പോയി ആഹാരം കഴിക്കാനും മരുന്ന് വാങ്ങാനും സാധിക്കില്ല.കുടുങ്ങിയ യാത്രക്കാരെ മഗദാനിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് കൊണ്ടുപോകാൻ മുംബൈയിൽ നിന്ന് പകരം വിമാനം അയയ്ക്കുമെന്ന് എയർ ഇന്ത്യ ബുധനാഴ്ച അറിയിച്ചു. യാത്രക്കാർക്ക് ആവശ്യമായ എല്ലാ പിന്തുണയും ഗ്രൗണ്ടിൽ നൽകുന്നുണ്ടെന്നും അവരെ പ്രാദേശിക ഹോസ്റ്റലുകളിലും ഹോട്ടലുകളിലും പാർപ്പിച്ചിട്ടുണ്ടെന്നും എയർലൈൻ പറയുന്നു എങ്കിലും റഷ്യയിൽ നിന്നും നേരിട്ടുള്ള വിവരങ്ങൾ എയർ ഇന്ത്യയുടെ അറിയിപ്പുകൾ തെറ്റാണ്‌ എന്നാണ്‌. ഹോട്ടൽ എന്ന് പറഞ്ഞിട്ട് സ്കൂൾ ഹാളുകളിലും സ്കൂൾ രൂമുകളിലും തറയിൽ തുണി വിരിച്ചാണ്‌ യാത്രക്കാർ കിടക്കുന്നത്. ഒരു മുറിയിൽ 20 പേർ വരെ. സ്കൂൾ ക്ശാസിലെ ബഞ്ചുകൾ ചേർത്തിട്ട് ചിലർ അതിൽ കിടക്കുന്നു.സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു, വിമാനത്തിൽ യുഎസ് പൗരന്മാരുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു.

ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിൽ നിന്നും ഇത്തരം വാർത്തകൾ വരുന്നത് ഇന്ത്യക്കാർക്ക് പോലും വിശ്വസിക്കാൻ ആകുന്നില്ല. യാത്രക്കാർ ലക്ഷ കണക്കിനു രൂപ മുടക്കി യാത്ര ചെയ്യുമ്പോൾ അവർക്ക് വഴിയിൽ എയർ ലൈൻ മൂലം ഉണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിൽ വീഴ്ച്ച വന്നിരിക്കുകയാണ്‌. ആഹാരവും കിടക്കാനും പോലും കൊടുത്തിട്ടില്ലെന്ന് പറയുമ്പോൾ ടാറ്റയുടെ എയർ ഇന്ത്യയുടെ ബ്രാന്റിനും ഇന്ത്യൻ കമ്പിനിക്കും കൂടിയാണ്‌ നാണക്കേട് ഉണ്ടാകുന്നത്

ഇതിനിടെ യുഎസിലേക്ക് പുറപ്പെട്ട വിമാനം റഷ്യയിൽ അടിയന്തര ലാൻഡിങ് നടത്തിയ വിവരം അറിഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് എന്ന് അമേരിക്ക അറിയിച്ചു.അടിയന്തര ലാൻഡിങ് നടത്തുമ്പോൾ വിമാനത്തിൽ എത്ര യുഎസ് പൗരൻമാരുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടില്ല.റഷ്യൻ തലസ്ഥാന നഗരിയായ മോസ്കോയിൽ നിന്ന് 10,000 കിലോമീറ്റർ ദൂരത്തിലാണ് നിലവിൽ യാത്രക്കാരുള്ളത്. വിമാനത്താവളത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ പ്രതിസന്ധിയും യാത്രക്കാർ നേരിടുന്നുണ്ട്.

എല്ലാവരേയും താമസിപ്പിക്കാൻ തക്കതായ ഹോട്ടലുകളും മറ്റും സൗകര്യങ്ങളും ഇല്ലാത്തതുകൊണ്ട് പ്രാദേശിക സർക്കാരിന്റെ സഹായത്തോടെ യാണ്‌ കാര്യങ്ങൾ ചെയ്യുന്നത്.സംഭവത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. ഒപ്പം തന്നെ, യാത്രക്കാർക്ക് ആവശ്യമായി ഭക്ഷണവും മറ്റു പ്രാഥമികാവശ്യങ്ങൾക്കുവേണ്ട സാധനങ്ങളുമായി മുംബൈയിൽ നിന്ന് മറ്റൊരു വിമാനം റഷ്യയിലേക്ക് ഒരു മണിയോടു കൂടി തിരിക്കുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. നിലവിൽ വിമാനത്തിന്റെ തകരാര്‍ സംബന്ധിച്ചുള്ള പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.