14-ാം വിവാഹ വാർഷികം വീഡിയോ കോളിലൂടെ ആഘോഷമാക്കി ഐശ്വര്യ റായിയും അഭിഷേകും

അഭിഷേക് ബച്ചൻ -ഐശ്വര്യ റായ് ദമ്പതികൾക്ക് തെന്നിന്ത്യ മുഴുവൻ ആരാധകരാണ്. 2007 ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരാകുന്നത്. മുംബൈ ജുഹുവിലുള്ള ബച്ചൻ കുടുംബത്തിന്റെ ബം​ഗ്ലാവായ പ്രതീക്ഷയിലായിരുന്നു വിവാഹ ചടങ്ങുകൾ. അത്യാഢംബരത്തിൽ നടന്ന ചടങ്ങുകൾ പത്ത് ദിവസത്തോളം നീണ്ടു നിന്നിരുന്നുവെന്ന് മുൻപ് അഭിഷേക് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒമ്പത് വയസുകാരി ആരാധ്യയാണ് ഇരുവരുടെയും ഒരേ ഒരു മകൾ.

വിഡിയോ കോളിൽ 14-ാം വിവാഹ വാർഷികം ആഘോഷമാക്കിമാറ്റിയിരിക്കുകയാണ് ഈ താരദമ്പതികൾ. അഭിഷേകുമായുള്ള വിഡിയോ കോളിന്റെ സ്ക്രീൻ ഷോട്ട് ഐശ്വര്യയാണ് ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചത്. ഐശ്വര്യയുടെ മടിയിൽ ഇരിക്കുന്ന മകൾ ആരാധ്യയേയും ചിത്രത്തിൽ കാണാം. പുതിയ പ്രൊജക്ടിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലക്‌നൗവിൽ ആണ് അഭിഷേക് ഇപ്പോൾ

താൻ ഐശ്വര്യ റായിയെ സൗന്ദര്യം നോക്കിയല്ല വിവാഹം കഴിച്ചതെന്ന് അഭിഷേക് ബച്ചൻ നേരത്തെ തുറന്നുപറഞ്ഞിരുന്നു. സൗന്ദര്യം എന്റെ റിലേഷൻഷിപ്പിന്റെ അടിസ്ഥാനഘടകമൊന്നുമല്ലെന്നു താരം പറയുകയാണ്. അവളൊരു മനുഷ്യനാണ് നോക്കിയത്. മാത്രമല്ല കരിയറിൽ വിജയം മാത്രം നേടിയൊരു അഭിനേത്രിയാണ്.. അന്ത്രരാഷ്ട്ര നിലവാരത്തിൽ ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായി മാറിയവളുമാണ് ഐശ്വര്യ. അതിലുപരി സുന്ദരിയായ ഒരു സ്ത്രീ കൂടിയാണ് ഐശ്വര്യ എന്നും അഭിഷേക് വ്യക്തമാക്കിയിരുന്നു. മുഖത്ത് ചായങ്ങളൊന്നുമില്ലാതെയാണ് രാത്രിയിലുണ്ടാവുക. അതാണ് താൻ അവളെ വിവാഹം കഴിക്കാൻ കാരണമെന്നാണ് അഭിഷേക് പറഞ്ഞത്.