ഐശ്വര്യയെ ശരിക്കും കെട്ടേണ്ടിയിരുന്നത് വിവേക് ഒബ്‌റോയ്,ചിത്രങ്ങള്‍ വൈറല്‍

സിനിമയില്‍ സജീവമല്ലെങ്കിലും ഐശ്വര്യ റായ് ബച്ചന്‍ ബോളിവുഡിലെ ഹോട്ട് ടോപ്പിക്കാണ്. നടിയുടെ കുടുംബ വിശേഷങ്ങളെക്കാളും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കുന്നത് നടിയുടെ പഴയ പ്രണയ വാര്‍ത്തകളും ബ്രേക്കപ്പ് കഥകളുമാണ്. വിവാഹത്തിന് ശേഷം ഗോസിപ്പ് കോളങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ നടി ഒരു പക്ഷെ ഐശ്വര്യ റായ് ബച്ചനായിരിക്കും. നടി സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് ആഷ്- ജൂനിയര്‍ ബച്ചന്‍ വിവാഹം കഴിയുന്നത്. വിവാഹത്തിന് ശേഷം സിനിമയ്ക്ക് ഇടവേള കൊടുത്ത ഐശ്വര്യ റായ് മികച്ച കുടുംബിനിയായി മാറുകയായിരുന്നു. സിനിമയില്‍ നിന്ന് വിട്ട് നിന്നെങ്കിലും താരറാണി പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമായിരുന്നു.

2004 ല്‍ പുറത്തിറങ്ങിയ ക്യുന്‍ ഹോ ഗയ നാ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ റായ് ബച്ചനും വിവേക് ഒബ്‌റോയിയും അടുപ്പത്തിലാകുന്നത്. ഈ സമയം സല്‍മാന്‍ ഖാനുമായി ആഷ് പ്രണയത്തിലായിരുന്നു. എന്നാല്‍ ഉടന്‍ തന്നെ സല്‍മാനുമായി നടി ബ്രേക്കപ്പാവുകയായിരുന്നു. തുടര്‍ന്ന് നടിയും വിവേക് ഒബ്‌റോയിയും തമ്മിലുള്ള ഡേറ്റിംഗ് കഥ പ്രചരിക്കുകയും ചെയ്തു. എന്നാല്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇരുവരും വേര്‍പിരിയുകയായിരുന്നു.

ഐശ്വര്യ റായ് ബച്ചനുമായി നടന്റെ ബന്ധം പിരിയാനുള്ള കാരണം സല്‍മാന്‍ ഖാനാണെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ട്. സല്‍മാനുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് ആഷ് വിവേകുമായി അടുക്കുന്നത്. താരങ്ങള്‍ ഡേറ്റിങ്ങിലായിരിക്കവെ വിവേക് പത്ര സമ്മേളനത്തിലൂടെ സല്‍മാനെ പരസ്യമായി ആക്ഷേപിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം ഐശ്വര്യ റായ് ബച്ചനും വിവേക് ഒബ്‌റോയിയും വേര്‍പിരിയുകയായിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോഴും ഐശ്വര്യയും വിവേകും ഒന്നിച്ച് ഒരു വേദിയില്‍ പ്രത്യക്ഷപ്പെടാറില്ല.

വിവേക് ഒബ്‌റോയിയുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും തമ്മിലുള്‌ല വിവാഹം നടക്കുന്നത്. 2007ല്‍ ആയിരുന്നു താരവിവാഹം നടക്കുന്നത്.ഇവര്‍ക്ക് ആരാധ്യ എന്നൊരു മകളുമുണ്ട്. പ്രിയങ്കയാണ് വിവേക് ഒബ്‌റോയിയുടെ ഭാര്യ. 2010 ല്‍ ആയിരുന്നു വിവാഹം നടക്കുന്നത്. വിവാന്‍ വീര്‍ ഒബ്‌റോയ്, അമേയ എന്നിങ്ങനെ രണ്ട് മക്കളുണ്ട് ഇവര്‍ക്ക്.വിവാഹ ശേഷം ഇരുവരും തങ്ങളുടെജോലിയുമായി മുന്നോട്ട് പോകുകയാണ്.