സിനിമയുടെ കാര്യം വലിയ കഷ്ടമാണ്, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പലരും മറ്റു മേഖലകളിലേക്ക് തിരിയാന്‍ തുടങ്ങി, അജു വര്‍ഗീസ് പറയുന്നു

കോവിഡ് കാലവും ലോക്ക്ഡൗണും ഒക്കെ ആയതോടെ ഏവരും വീടുകളില്‍ തന്നെ ഒതുങ്ങി കൂടുകയാണ്.ലോക്ക്ഡൗണ്‍ ഇളവുകള്‍ ലഭിച്ചതോടെ ചിത്രങ്ങളുടെ ഷൂട്ടിംഗുകള്‍ പുനരാരംഭിക്കുകയാും ചെയ്തു.എങ്കിലും സിനിമ ഉപജീവനമാര്‍ഗമായി ദിവസ വേതനത്തിന് ജോലി ചെയ്തിരുന്നവര്‍ ഇപ്പോഴും ദുരിതത്തിലാണ്.ഇപ്പോള്‍ കോവിഡ് കാലത്ത് സിനിമ മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് അജു വര്‍ഗീസ്.ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അജുവിന്റെ പ്രതികരണം.

ആറുമാസത്തിനിടെ ഏറെ നഷ്ടം സംഭവിച്ച വ്യവസായമാണ് സിനിമയും തിയേറ്റര്‍ മേഖലയും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പലരും മറ്റു മേഖലകളിലേക്ക് തിരിയാന്‍ തുടങ്ങി.അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.എന്നാണ് ഇതിനൊരവസാനം എന്നറിയില്ല. ആ വേദനകള്‍ മാറി എത്രയും വേഗം എല്ലാവര്‍ക്കും തിരിച്ചുവരാന്‍ എത്രയും വേഗം കഴിയട്ടെയെന്നാണ് പ്രാര്‍ത്ഥന.പ്രതീക്ഷ കൈവിടുന്നില്ല. എങ്കിലും നമ്മുടെ ഒരുവര്‍ഷത്തോളം നഷ്ടമായില്ലേ? ഒന്നുകില്‍ ഈ മഹാമാരി നമുക്ക് പിടിപെട്ടാലും സാരമില്ലെന്ന് കരുതണം. അല്ലെങ്കില്‍ മാറുന്നതുവരെ കാത്തിരിക്കണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.