കുഞ്ഞിനെ ചേർത്ത് പിടിച്ച് വിജയ്, മകന്റെ ചിത്രം ആദ്യമായി പുറത്തുവിട്ടു

നടി അമല പോളിന്റെ ആദ്യ ഭർത്താവും തമിഴിലെ പ്രശസ്ത സംവിധായകനുമായ എഎൽ വിജയ് ആദ്യമായി കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ടു. മകന്റെ കയ്യിൽ പിടിച്ചിരിക്കുന്ന ഒരു ക്യൂട്ട് ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് മകന്റെ ഫോട്ടോ താരം പുറത്ത് വിടുന്നത്. മേയ് മുപ്പതിനാണ് വിജയ്-ഐശ്വര്യ ദമ്പതിമാർക്ക് ഒരു ആൺകുഞ്ഞ് പിറക്കുന്നത്. എഎൽ വിജയുടെ സഹോദരനായിരുന്നു ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.

വിജയുടെ പിറന്നാൾ പ്രമാണിച്ചാണ് കുട്ടിയുടെ ചിത്രം പങ്കുവെച്ചത്. നിരവധി ആളുകളാണ് ചിത്രത്തിന് കമന്റുമായെത്തിയത്. ആശംസകൾ നേർന്നതൊടൊപ്പം ഭാര്യയെയും ചിത്രത്തിൽ ഉൾപ്പെടുത്തമായിരുന്നെന്ന് ചിലർ അഭിപ്രായപ്പെട്ടു. നടി അമലാ പോളുമായുള്ള ദാമ്പത്യം വേർപിരിഞ്ഞ വിജയ് ഡോക്റ്ററായ ഐശ്വര്യയെയാണ് വിവാഹം ചെയ്തത്. കഴിഞ്ഞ വർഷം ജൂലായ് 11നായിരുന്നു വിജയും ഐശ്വര്യയും വിവാഹിതരായത്. വിജയ് തന്നെയായിരുന്നു തന്റെ വിവാഹ കാര്യം മാധ്യമങ്ങളെ അറിയിച്ചിരുന്നത്. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. വിവാഹ വിവരം വ്യക്തമാക്കിക്കൊണ്ട് എഎൽ വിജയ് നേരത്തേ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. 2014 ജൂൺ 12നായിരുന്നു അമല പോളുമായുള്ള വിവാഹം.

ഒരു വർഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവർ വേർപിരിയുകയായിരുന്നു. വിജയ് സംവിധാനം ചെയ്ത ദൈവ തിരുമകൾ, തലൈവ എന്നീ ചിത്രങ്ങളിൽ അമല നായികയായിട്ടുണ്ട്. ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയാണ് വിജയയുടെതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. തലൈവിയായി എത്തുന്നത് ബോളിവുഡ് താരം കങ്കണ റാവത്താണ്.