തനിക്ക് ഉമ്മ തരാൻ സുന്ദരിമാർ ഇപ്പോഴും തയ്യാറാണ്- അലൻസിർ

തനിക്കെതിരെ ഉയർന്നു വന്ന മീടൂ ആരോപണത്തെക്കുറിച്ച് പരാമർശവുമായി അലൻസിയർ വീണ്ടും രം​ഗത്ത്. തനിക്കെതിരെ മീടൂ ആരോപണം ഉയർന്നതോടു കൂടി, കേരളത്തിൽ മീടൂ ക്യാമ്പയിൻ അവസാനിക്കുകയായിരുന്നു എന്ന് ഇദ്ദേഹം പറയുന്നു. തന്റെ പ്രവർത്തി അഭിനേത്രിയെ ഏറെ വേദനിപ്പിച്ചു എന്ന് തോന്നിയതിനാൽ, അവരോടു നേരിട്ട് ക്ഷമ ചോദിച്ചു എന്നും അലന്സിയർ. എന്നാൽ മീടൂ പരമ്പര ആരംഭിച്ചതില്പിന്നെ അവർ അത് വീണ്ടും ഉയർത്തിക്കാട്ടുകയായിരുന്നു. നടി അന്ന് ‘അമ്മ’ സംഘടനയ്ക്കും WCCക്കും പരാതി നൽകിയിരുന്നു.

സിനിമയിൽ ഇപ്പോഴും തനിക്കു ലിപ് ലോക്ക് ഉമ്മ തരാൻ നടിമാർ തയാറാണെന്ന് അലന്സിയർ പറഞ്ഞു. താൻ കുഴപ്പക്കാരനല്ല എന്ന് തോന്നിയതിനാലാണ് അത്.

2018ൽ നടൻ അലന്സിയറിനു നേരെ നടി ദിവ്യ ഗോപിനാഥ് മീടൂ ആരോപണം ഉന്നയിച്ചിരുന്നു. ‘ആഭാസം’ എന്ന സിനിമയുടെ ഭാഗമായിരിക്കെയാണ് നടൻ തന്നോട് അപമര്യാദയായി പെരുമാറിയത് എന്ന് ദിവ്യ പറഞ്ഞിരുന്നു. തുടക്കത്തിൽ പേര് വെളിപ്പെടുത്തിയില്ലെങ്കിലും, അതിനുശേഷം നടി രംഗത്തുവരികയായിരുന്നു.