കാമറ ഓഫ് ചെയ്യൂ, ഞാൻ ഡ്രസ് മാറുന്നത് കാണുന്നില്ലേ, കാമറാമാനോട് എലീന പടിക്കൽ

പ്രേക്ഷകരുടെ പ്രീയ താരമാണ് എലീന പടിക്കൽ. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി എലീന പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ ഒന്നാം വിവാഹ വാർഷികം ആഘോഷമാക്കുകയാണ് താരങ്ങൾ. 2021 ആഗസ്റ്റ് 30 നായിരുന്നു എലീനയും രോഹിത്തും ഒന്നായത്.

ഇപ്പോഴിതാ എലീനയുടെ പുതിയൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാവുന്നത്. അമൃത ടിവിയിൽ സംപ്രേഷണം ചെയ്യാൻ പോകുന്ന കോമഡി മാസ്റ്റേഴ്‌സിന്റെ പ്രമോയാണിത്. വളരെ ദേഷ്യപ്പെട്ടാണ് എലിന വീഡിയോയിൽ സംസാരിക്കുന്നത്. ഡ്രെസ്സ് ചെയ്യുന്ന റൂമിലേക്ക് അനുവാദമില്ലാതെ കയറി വന്നയാളോട് കയർക്കുകയാണ് എലീന പടിക്കൽ.

‘അയ്യോ ഇതെന്താണ് ചേട്ട… ഇപ്പോൾ ഇതൊന്നും പറ്റില്ല… കുറച്ച് കഴിഞ്ഞിട്ട് ചെയ്യാം. ഡ്രെസ് ചെയ്ഞ്ച് ചെയ്യുകയല്ലേ… മാറ്റു കാമറ. അത് ഓഫ് ചെയ്യു. ചേട്ട റോളിങ് ഓഫ് ചെയ്യു. കാമറ ഓഫ് ചെയ്യൂ… ഇപ്പോൾ ഇത് ചെയ്യുന്നത് വളരെ മോശമാണ്. ഓഫ് ചെയ്ത് നിങ്ങൾ പോകൂ. ഇപ്പോൾ ചെയ്യാൻ പറ്റില്ല. അങ്ങനെയാണെങ്കിൽ കാര്യങ്ങൾ എനിക്ക് ലൈവായി പറയേണ്ടി വരും. ഞാൻ പറഞ്ഞ ശേഷം പിന്നെ അത് പ്രശ്‌നമായിയെന്ന് പറയരുത്’ എന്നൊക്കെയാണ് ക്യാമറാമാനോട് എലിന പറയുന്നത്.

നീണ്ട നാളത്തെ പ്രണയത്തെ തുടർന്നാണ് രോഹിത്തും എലീന പടിക്കലും വിവാഹിതരായത്. ഏഴുവർഷത്തെ പ്രണയത്തെ തുടർന്നായിരുന്നു അലീന പടിക്കൽ വിവാഹിതയായത്. വിവാഹ വാർത്ത ആരാധകർ ആഘോഷമാക്കിയിരുന്നു. അവതാരകയായി തിളങ്ങിയ എലീന പിന്നീട് ബിഗ് ബോസിലെ മത്സരാർഥിയായും ശ്രദ്ധ നേടി.

കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ്. കോഴിക്കോട് സ്വദേശിയായ രോഹിത് ബിസിനസ്സുകാരനാണ്. പ്രദീപ് നായരും ശ്രീജയുമാണ് മാതാപിതാക്കൾ. സുഹൃത്തിന്റെ സുഹൃത്തായ രോഹിത്തിനെ യാദൃച്ഛികമായാണ് എലീന പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. ഇരു കുടുംബങ്ങളും എതിർത്തെങ്കിലും സമ്മതിക്കുന്നതുവരെ കാത്തിരിക്കാനായിരുന്നു തീരുമാനം. ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ പ്രണയസാഫല്യം.